സീറോ മലബാർ നോമ്പുകാലം രണ്ടാം വ്യാഴം ഫെബ്രുവരി 25 മത്തായി 5: 33-37 സമഗ്രത

ഒരു വ്യക്തി എന്ന നിലയിലും സമൂഹത്തിലെ അംഗം എന്ന നിലയിലും ക്രിസ്തുശിഷ്യൻ സമഗ്രത ഉള്ളവനായിരിക്കണം. സത്യസന്ധനും നീതിനിഷ്ഠനുമായ ഒരാൾ അയാളുടെ വാക്കുകളിലൂടെ മാത്രമല്ല, തന്റെ ധാർമ്മികതയും സമഗ്രതയും വ്യക്തമാക്കുന്നത് – ജീവിതസാക്ഷ്യത്തില്‍ കൂടിയുമാണ്.

ഒരാൾ അവശ്യം പുലർത്തേണ്ട മൂന്ന് രീതിയിലുള്ള സത്യസന്ധതയുണ്ട്. ഒന്ന് അവനവനോട് തന്നെയുള്ള സത്യസന്ധത, രണ്ടാമത്തേത് ചുറ്റുമുള്ള സമൂഹത്തോടുള്ള സത്യസന്ധത, മൂന്നാമത്തേത് ദൈവത്തോടുള്ള സത്യസന്ധത. ഈ മൂന്നു മേഖലയിലും ഒരുവന് സത്യസന്ധത പുലർത്താൻ സാധിക്കുമെങ്കിൽ സമഗ്രതയുള്ള വ്യക്തിയായി അയാൾ പരിഗണിക്കപ്പെടും. ക്രിസ്തുശിഷ്യൻ സമഗ്രതയുള്ള ആളായിരിക്കണം. ഞാൻ എങ്ങനെയാണ്?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.