സീറോ മലബാർ നോമ്പുകാലം രണ്ടാം ബുധന്‍ ഫെബ്രുവരി 24 മത്തായി 9: 1-18 അത്ഭുതങ്ങൾക്കു പിന്നിൽ ദൈവമാണ്

അത്ഭുതം കണ്ട് ജനക്കൂട്ടം ഭയക്കുന്നു. എങ്കിലും അവർ ദൈവത്തെ മഹത്വപ്പെടുത്തുകയാണ് (8).

എല്ലാ നല്ല കാര്യങ്ങൾക്കും അത്ഭുതങ്ങൾക്കും കാരണം ദൈവമാണ്. എല്ലാത്തിന്റെയും ഒടുവിൽ നമ്മുടെ മനസ്സും ഹൃദയവും ചെന്നുനിൽക്കേണ്ടതും ദൈവത്തിങ്കലാണ്. നാമും വ്യക്തികളെ അനുഗമിക്കാതെ ദൈവത്തെ ശരണം വയ്ക്കണമെന്ന് ഈ വചനം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു.

ഇന്ന് ചില വ്യക്തികൾ വഴി സംഭവിക്കുന്ന അത്ഭുതങ്ങളും നന്മകളും കണ്ട് നമ്മൾ അവരുടെ പിന്നാലെ പോകുന്ന പ്രവണത കൂടുകയാണ്. അവരിലൂടെ അത്ഭുതം ചെയ്യുന്ന ദൈവത്തെയാണ് നമ്മൾ പുകഴ്‌ത്തേണ്ടതും ആ ദൈവത്തിനാണ് നന്ദി പറയേണ്ടതും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.