ചുറ്റും സംഭവിക്കുന്നതെല്ലാം നമുക്ക് പാഠങ്ങളാണ്. വ്യക്തികളും സാഹചര്യങ്ങളും കാലാവസ്ഥയും രോഗങ്ങളും എല്ലാം പാഠങ്ങളാണ്. നമ്മുടെ ജീവിതത്തിലും നമുക്കുചുറ്റും എന്തു സംഭവിക്കുന്നു എന്നല്ല, അവയെ നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.
ഏതിനെയും നമ്മൾ അഭിമുഖീകരിക്കേണ്ടത് ഒറ്റക്കായിരിക്കരുത്. മറിച്ച്, യേശുവിനോടു കൂടിയായിരിക്കണം. ഒറ്റയ്ക്കാണെങ്കില്‍ പലതും നമ്മെ ഭയപ്പെടുത്തും. യേശുവിനോടു കൂടെയാണെങ്കില്‍ ധീരതയോടെ നിൽക്കാനുള്ള ശക്തി അവിടുന്ന് നമുക്കു തരും. ജീവിതമാകുന്ന പുസ്തകം പഠിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.
ഫാ. ജി. കടൂപ്പാറയില്‍ MCBS