സീറോ മലബാർ നോമ്പുകാലം രണ്ടാം ചൊവ്വാ ഫെബ്രുവരി 23 മത്തായി 7: 7-12 സുവർണ്ണ നിയമം

കേൾക്കുമ്പോൾ വളരെ ലളിതം എന്ന് തോന്നുമെങ്കിലും പ്രായോഗികതലത്തിൽ കാഠിന്യമേറിയ കാര്യമാണിത്. കാരണം, മറ്റുള്ളവർ നമുക്ക് ചെയ്തുതരണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ അവർക്കായി ചെയ്യുന്നില്ല എന്നതു തന്നെ. നമ്മളെ എല്ലാവരും സ്‌നേഹിക്കണമെന്നും ആദരിക്കണമെന്നും അംഗീകരിക്കണമെന്നുമാണ് നമ്മുടെ ആഗ്രഹം. മറ്റുള്ളവർ നമ്മളെ ഉപദ്രവിക്കരുതെന്നും കുറ്റപ്പെടുത്തരുതെന്നും അപമാനിക്കരുതെന്നും നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ തിരിച്ചോ? നമ്മളെപ്പോലെ തന്നെയാണ് മറ്റുള്ളവരെന്നും നമ്മുടെ തുല്യരാണ് അവരെന്നുമുള്ള ചിന്ത മനസ്സിൽ നിറയട്ടെ.

മറ്റുള്ളവരെക്കാളും ഉയർന്നവരാണ് നമ്മൾ എന്ന ചിന്തയാണ് അവർക്കൊന്നും കൊടുക്കാതെ അവരിൽ നിന്ന് എല്ലാം സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. നേരെ തിരിച്ചാകട്ടെ ഇനിയുള്ള ജീവിതം. ഈ നോമ്പുകാലത്ത് ‘സുവർണ്ണ നിയമം’ പാലിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.