സീറോ മലബാർ നോമ്പുകാലം രണ്ടാം തിങ്കള്‍ ഫെബ്രുവരി 22 മർക്കോ. 7: 14 -23 ഹൃദയശുദ്ധി

ഹൃദയശുദ്ധിയുള്ളവരായിരിക്കാൻ ഈശോ നമ്മെ ആഹ്വാനം ചെയ്യുന്നു. ഹൃദയം ശുദ്ധമാണോ എന്നറിയാൻ, നാം ചെയ്യുന്ന പ്രവൃത്തികളെ പരിശോധിച്ചാൽ മതി. നല്ല ഹൃദയത്തിൽ നിന്നേ നല്ല പ്രവൃത്തികൾ ഉണ്ടാകൂ.

സാധാരണ, നമ്മൾ ശ്രദ്ധിക്കുന്നത് ബാഹ്യമായ ശുദ്ധിയിലാണ്. പക്ഷേ, മനസ്സിലാക്കുക – നമ്മുടെ പ്രവർത്തനങ്ങൾ നമ്മുടെ ഹൃദയത്തിലെ നന്മയുടെ അളവുകോലാകും എന്നതുകൊണ്ടു തന്നെ എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ട്. ആയതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം. “ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ” (സങ്കീ. 50-10) എന്ന്. കാരണം, ഹൃദയശുദ്ധിയുള്ളവരാണല്ലോ ദൈവത്തെ കാണുന്നത് (മത്തായി 5:8).

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.