സീറോ മലബാർ നോമ്പുകാലം രണ്ടാം ഞായര്‍ ഫെബ്രുവരി 21 മത്തായി 7: 21-27 അടിസ്ഥാനം

പാറമേൽ പണിത വീടും മണൽപ്പുറത്ത് പണിത വീടും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനത്തിലാണ്. ബാഹ്യദർശനത്തിൽ രണ്ടും സമമാണെങ്കിലും ആന്തരികമായ അടിസ്ഥാനത്തിൽ രണ്ടും വിഭിന്നം. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് കാറ്റ് വരുമ്പോഴാണ്. കാറ്റിൽ ഒരു ഭവനം പിടിച്ചുനിൽക്കുകയും രണ്ടാമത്തേത് തകർന്നടിയുകയും ചെയ്യും.

നമ്മുടെ ജീവിതം തന്നെയാണിത്. ജീവിതത്തിലെ പ്രതിസന്ധികളാണ് നമ്മളെ തിരിച്ചറിയാനുള്ള മാർഗ്ഗം. രോഗങ്ങളിലും അസ്വസ്ഥതകളിലും പ്രശ്നങ്ങളിലും ദൈവത്തിൽ മനസ്സുറപ്പിച്ച് പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടോ? അതോ, ചെറിയ പ്രശ്നത്തിൽ തന്നെ തകർന്ന് ഇല്ലാതാകുകയാണോ? ഏതു പ്രതിസന്ധിയിലും ദൈവത്തെ ആശ്രയിച്ച് മുന്നേറാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.