സീറോ മലബാർ നോമ്പുകാലം മൂന്നാം വ്യാഴം മാർച്ച് 04 മർക്കോ. 12: 35-40 പ്രകടനവും പ്രാർത്ഥനയും

അപരരെ കാണിക്കാൻവേണ്ടി നടത്തുന്ന പ്രകടനമല്ല പ്രാർത്ഥന എന്ന് വ്യക്തമായി ഈശോ പഠിപ്പിക്കുന്ന ഭാഗമാണിത്. എവിടെയും ഒന്നാം സ്ഥാനത്തെത്താനും എല്ലാവരാലും ആദരിക്കപ്പെടാനുമുള്ള മനുഷ്യമനസ്സിന്റെ ആഗ്രഹവും ഇവിടെ പരാമർശവിഷയം ആകുന്നു.

യേശുവിന്റെ വിമർശനം നിയമജ്ഞർക്കു നേരെയാണെങ്കിലും എതെങ്കിലും വിധത്തിൽ അത് എന്റെ നേർക്ക് നീളുന്നുണ്ടോ എന്ന് ധ്യാനിക്കുക ഉചിതമാണ്. ഈ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും – മറ്റുള്ളവരെ ആകർഷിക്കാൻ മാത്രമുള്ള വസ്ത്രധാരണം, ആദരവ് ആഗ്രഹിക്കൽ, മുഖ്യസ്ഥാനം, ദീർഘമായി പ്രാർത്ഥിക്കുന്നു എന്ന് നടിക്കൽ – ഒരെണ്ണമെങ്കിലും എന്നിലുണ്ടോ? അങ്ങനെയുള്ളവർക്ക് കഠിനമായ ശിക്ഷാവിധി ഉണ്ടാകുമെന്ന് യേശു ഓർമ്മിപ്പിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS