സീറോ മലബാർ കൈത്താക്കാലം നാലാം ഞായര്‍ ആഗസ്റ്റ് 01 മര്‍ക്കോ. 7: 1-13 നാവും ഹൃദയവും

നാവും ഹൃദയവും തമ്മിലുള്ള അകലം പ്രധാനപ്പെട്ടതാണ്. ”അധരങ്ങള്‍ കൊണ്ട് ഈ ജനം എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍ നിന്ന് വളരെ ദൂരെയാണ്” എന്നാണ് യേശു പറയുന്നത്. നാവ് കൊണ്ട് എന്തും പറയാന്‍ എളുപ്പമാണ്; മാറ്റിപ്പറയാനും. ഹൃദയത്തിന്റെ ഭാവമാണ് ഏറ്റവും പ്രധാനപ്പെട്ടത്.

നമ്മള്‍ പ്രാര്‍ത്ഥനകള്‍ ഉച്ചത്തില്‍ ചൊല്ലുമ്പോഴും ഹൃദയം എവിടെയാണെന്നു ചിന്തിക്കുന്നത് ഉചിതമാണ്. നമ്മുടെ നാവും ഹൃദയവും തമ്മിലുള്ള അകലം നമ്മളും ദൈവവും തമ്മിലുള്ള അകലമായി പലപ്പോഴും മാറുന്നുവെന്ന് തോന്നിപ്പോകുന്നു. ഹൃദയത്തോട് നാവ് ചേരട്ടെ. ഹൃദയത്തിന്റെ സത്യസ്പന്ദനങ്ങള്‍ക്കനുസരിച്ച് നാവ് സംസാരിക്കട്ടെ. അപ്പോള്‍ നമുക്ക് തെറ്റാതിരിക്കും. യഹൂദര്‍ക്ക് തെറ്റിയത് അവിടെയാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.