സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന് തുടക്കമായി

‘മിഷനെ അറിയുക, മിഷനറിയാവുക’ എന്ന ആപ്തവാക്യവുമായി 2022 -ലെ സീറോ മലബാർ പ്രേഷിത വാരാചരണം ആരംഭിച്ചു. സഭാകേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം നിർവഹിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന വിശേഷ സാഹചര്യത്തിലും ഭഗ്നാശരാകാതെ നൂതന മാർഗങ്ങൾ കണ്ടെത്തി പ്രേഷിത പ്രവർത്തനങ്ങളിൽ തീക്ഷണതയോടെ മുന്നേറണമെന്ന് മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു. എല്ലാവർഷവും ജനുവരി ആറു മുതൽ 12 വരെയാണ് പ്രേഷിത വാരാചരണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.