സീ​റോ മ​ല​ബാ​ർ സഭാ സാ​മൂ​ഹ്യ​സേ​വ​ന പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ർ സോ​​​ഷ്യ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് നെ​​​റ്റ് വ​​​ർ​​​ക്ക് (സ്പ​​​ന്ദ​​​ൻ) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു രൂ​​​പ​​​ത വൈ​​​ദി​​​ക​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് ആ​​​ലും​​​ചു​​​വ​​​ട്ടി​​​ൽ (ഗോരഘ്പൂ​​ർ രൂ​​​പ​​​ത), സ​​​ന്യ​​​സ്ത​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ അ​​​ഡ്വ. സു​​​മ ജോ​​​സ് (എ​​​സ്ഡി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം), അ​​​ല്മാ​​​യ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ യു.​​​സി. പൗ​​​ലോ​​​സ് (ബ​​ൽ​​​ത്ത​​​ങ്ങാ​​​ടി) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. അ​​​ര ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ.

ഗോരഖ്പു​​​രി​​​ലെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യ പൂ​​​ർ​​​വാ​​​ഞ്ച​​​ൽ ഗ്രാ​​​മീ​​​ണ്‍ സേ​​​വാ​​​സ​​​മി​​​തി ഡ​​​യ​​​റ​​​ക്ട​​​റാ​​​ണു ഫാ. ​​​വ​​​ർ​​​ഗീ​​​സ് ആ​​​ലും​​​ചു​​​വ​​​ട്ടി​​​ൽ. പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും നി​​​യ​​​മ​​​സ​​​ഹാ​​​യ​​​ത്തി​​​നു​​​മാ​​​യി ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ന്ദ്ര​​​മാ​​​ക്കി​​​യാ​​​ണു സി​​​സ്റ്റ​​​ർ അ​​​ഡ്വ. സു​​​മ ജോ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. യു.​​​സി. പൗ​​​ലോ​​​സ് ബ​​​ൽ​​​ത്ത​​​ങ്ങാ​​​ടി​​​യി​​​ൽ വി​​​വി​​​ധ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​വും നെ​​​റ്റ് വ​​ർ​​​ക്കിം​​​ഗും ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡ് രൂ​​​പം ന​​​ൽ​​​കി​​​യ ’സ്പ​​​ന്ദ​​​ന്‍റെ’ പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​ര​​​മാ​​​ണി​​​ത്. സ​​​ഭ​​​യി​​​ലെ സാ​​​മൂ​​​ഹ്യ ശു​​​ശ്രൂ​​​ഷ​​​ക​​​രെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നു ചി​​​ക്കാ​​​ഗോ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യാ​​​ണു പു​​​ര​​​സ്കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നാ​​​ണു പു​​​ര​​​സ്കാ​​​ര ​ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ ബി​​​ഷ​​​പ്സ് ക​​​മ്മി​​​റ്റി നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ​​​രു​​​ടെ ജൂ​​​റി​​​യാ​​​ണു സി​​​ന​​​ഡി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ പു​​​ര​​​സ്കാ​​​ര​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.