ടോണി ചിറ്റിലപ്പിള്ളി അല്‍മായ ഫോറം സെക്രട്ടറി

സീറോമലബാര്‍ സഭയുടെ കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ അല്‍മായ ഫോറം സെക്രട്ടറിയായി തൃശൂര്‍ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. നിര്യാതനായ അഡ്വ. ജോസ് വിതയത്തിലിന്റെ ഒഴിവിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.

ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള ടോണി ചിറ്റിലപ്പിള്ളി ദീര്‍ഘകാലം വിദേശത്ത് ജോലി ചെയ്തു. പിന്നീട് ശാലോം-സോഫിയ പ്രസിദ്ധീകരണ വിഭാഗം തലവനായിരുന്നു. ക്രൈസ്തവ ചിന്തകന്‍, എഴുത്തുകാരന്‍, ടി.വി അവതാരകന്‍ എന്നീ നിലകളില്‍ മാധ്യമ ലോകത്ത് സജീവമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിലൂടെ ജനശ്രദ്ധ നേടി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ടോണി ചിറ്റിലപ്പിള്ളി, ജെ. സി. ഡാനിയേല്‍ അക്കാദമിയുടെ സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ്, ബിഷപ്പ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മേരിവിജയം കവിതാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ, ജിനു. കെ. ജോസഫ് (അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ. എസ്. ഇ. ബി, മുതുവറ), മക്കള്‍: ജോവന്ന, ഇസബെല്ല, റബേക്ക, ജൊഹാന്‍, ആമി എന്നിവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.