സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള സിനഡിന്റെ കാഴ്ചപ്പാട്

കുട്ടികൾക്കെതിരെയുള്ള ലൈംഗികത കുറ്റകൃത്യങ്ങളെക്കുറിച്ചും സഭയിൽ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ചുമാണ് സിനഡിന്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ, മാൾട്ടീസ് ആർച്ചുബിഷപ്പ്൪ ചാൾസ് ഷിക്ലുന, ഫ്രാൻസിലെ ലയോൺ സഹായമെത്രാൻ, ഇമ്മാനുവൽ ഗോബില്ലിയാർഡ്, ഇറ്റാലിയൻ എഴുത്തുകാരൻ, തോമസ് ലിയോൺസിനി എന്നിവർ വിശദമാക്കിയത്. സിനഡിനെക്കുറിച്ചുള്ള തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിനുശേഷമായിരുന്നു ഇത്.

യുവാക്കളുടെ ഉത്സാഹവും തീക്ഷണതയും തങ്ങളെ അത്ഭുതപ്പെടുത്തി എന്നും അവർക്ക് ആവശ്യമായത് എന്തെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും തങ്ങൾ സഭയുടെ ഭാഗമാണെന്നും സുവിശേഷ ജീവിതം ഏത് പാതയിലൂടെയാണ് നയിക്കേണ്ടതെന്നും അവർ വ്യക്തമാക്കി എന്നും സിനഡഗംങ്ങൾ പറഞ്ഞു.

സത്യസന്ധവും വിശ്വസനീയവുമായിരിക്കണം സഭ എന്ന് സഭയിലെ യുവജനങ്ങൾ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളെ നേരിടുന്ന കാര്യത്തിൽ വളരെ പ്രത്യേകിച്ചും. കുറ്റവാളിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമ്പോൾ ദൈവത്തോടെന്നപോലെ സഭാമക്കളോടും വിശ്വസ്തത കാണിക്കണമെന്നാണ് അർത്ഥം.

പലപ്പോഴും ഇരയ്ക്ക് നീതി ലഭിക്കാൻ കാലതാമസം എടുക്കുന്നു. ഇത് കുറ്റവാളിക്ക് രക്ഷപെടാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പയും ഏറെ ദുഖിക്കുന്നുണ്ട്. സിനഡഗംങ്ങൾ പറഞ്ഞു.

മറ്റൊന്നാണ്, സഭയിലെ സ്ത്രീ സാന്നിധ്യം. പ്രാദേശിക സഭകളിൽ ശക്തമായി പ്രവർത്തിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. പരിശുദ്ധ പിതാവ് ഇടയ്ക്കിടെ പ്രതിപാദിക്കുന്നതുമാണത്. സ്ത്രീകളുടെ വാക്കുകൾ സശ്രദ്ധം വീക്ഷിക്കേണ്ട കാലമാണിത്. അവരെ നേതൃസ്ഥാനങ്ങളിലും ഇരുത്തണം. സിനഡ് വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.