പാലാ രൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനഡൽ കമ്മീഷൻ

കുടുംബവർഷാചരണത്തോട് അനുബന്ധിച്ച് കുടുംബങ്ങൾക്കായി പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്റെ സ്പന്ദനങ്ങൾക്കനുസൃതമായ നല്ലയിടയന്റെ പ്രതികരണമാണെന്ന് കുടുംബത്തിനും അല്മയർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗങ്ങളായ മാർ റിമിജിയോസ് ഇഞ്ചനാനിക്കലും മാർ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷൻ ചെയർമാൻ.

മനുഷ്യജീവന്റെ അളക്കാനാവാത്ത വില തിരിച്ചറിയുന്ന സമൂഹമാണ് യഥാർത്ഥ സംസ്കൃത സമൂഹമെന്ന കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാർ കല്ലറങ്ങാട്ട് അസന്നിഗ്ധമായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിനെ സിനഡൽ കമ്മീഷൻ അതിനെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. പാലാ രൂപതയിൽ പ്രഖ്യാപിച്ചിട്ടുള്ള ക്ഷേമ പദ്ധതികൾക്ക് സമാനമായ പദ്ധതികൾ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും ആവിഷ്കരിക്കുന്ന പ്രോലൈഫ് നയമാണ് സഭയ്ക്കുള്ളത് എന്നും സിനഡൽ കമ്മീഷൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.