സന്ധ്യാസമയത്ത് ഉദയവെളിച്ചം കാണാൻ ബുദ്ധിമുട്ടാണ്: മെത്രാൻ സിനഡ്

റോമിൽ എത്തണമെന്നും പാപ്പായെ കാണണമെന്നും തങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും തുറന്നു പറയണമെന്നും ആഗ്രഹിക്കുന്ന നിരവധിയാളുകളുടെ പ്രതിനിധിയായാണ് താൻ സിനഡിൽ പങ്കെടുക്കാനെത്തിയത്. സിനഡിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സിനഡിന്റെ ഭാഗമായുള്ള പതിവ് വാർത്താസമ്മേളനത്തിൽ സിൽവിയ തെരേസ എന്ന യുവതിയുടെ വാക്കുകളാണിവ.

എല്ലാവരുടെയും നേരെ ചെവിയോർക്കുന്ന, വീമർശനബുദ്ധിയോടെ പ്രവർത്തിക്കാത്ത, ആരെയും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താത്ത, യേശുക്രിസ്തുവിന്റെ വചനങ്ങൾ അതേപടി പഠിപ്പിക്കുന്ന ഒരു സഭയെയാണ് യുവജനങ്ങൾക്ക് വേണ്ടത്. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കാര്യവും സഭ പരിഗണിക്കണം. ചിലി സ്വദേശിനിയായ യുവതി കൂട്ടിച്ചേർത്തു.

സഭയെ നവീകരിക്കാനും സുവിശേഷം പകർന്നു നൽകാനും ഇന്ന് നിരവധി മാർഗങ്ങളുണ്ട്. യുവജനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും സഭ കൂടുതൽ ശ്രദ്ധ ചെലുത്തണം . ഫാ. അർട്ട്യൂറോ സോസ പറഞ്ഞു. അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും കുറച്ചുകൂടി കരുണയോടെ വർത്തിക്കേണ്ടതാണ്. എന്തുകൊണ്ട് അവരതിന് നിർബന്ധിതരാവുന്നു എന്നതും സഭയുടെ ശ്രദ്ധയിൽ എത്തേണ്ടതാണ്. ഫാ സോസ കൂട്ടിച്ചേർത്തു.

സിനഡിലൂടെ സഭ, കേൾക്കുന്നതിൽ നിന്ന് സംഭാഷണത്തിലേക്ക് മാറി. യുവജനങ്ങളെ കേൾക്കാനും ഒപ്പം അവരോട് സംവദിക്കാനും സഭ തയാറായി. അല്ലായിരുന്നെങ്കിൽ സന്ധ്യാസമയത്ത് ഉദയവെളിച്ചം കാണാൻ സാധിക്കാത്തതുപോലെ സഭാംഗങ്ങളെ മനസിലാക്കാൻ സഭയ്ക്ക് കഴിയാതെ പോയേനെ. ഡോമിനീഷ്യൻ ജനറൽ ഫാ ബ്രൂണോ കഡോർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.