അടുത്ത സിനഡ് 2022-ല്‍! വിഷയം ഫ്രാന്‍സിസ് പാപ്പാ തീരുമാനിക്കും

അടുത്ത മെത്രാന്മാരുടെ സാധാരണ സിനഡ്, 2022-ലെ ശരത്കാലത്ത് നടത്താമെന്ന് മെത്രാന്‍ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സിനഡിനു മുമ്പായി ആഗോളസഭയുടെ സഹകരണവും പ്രയത്നവും സെക്രട്ടേറിയറ്റ് ആവശ്യപ്പെടുകയും ചെയ്തു.

2022-ലെ സിനഡിലേയ്ക്കായി മൂന്ന് വിഷയങ്ങള്‍ പാപ്പായുടെ തീരുമാനത്തിനായി സമര്‍പ്പിക്കും. അതില്‍ നിന്ന് പാപ്പാ തിരഞ്ഞെടുക്കുന്നതായിരിക്കും അടുത്ത സിനഡിന് വിഷയമായി തിരഞ്ഞെടുക്കുക.