സഭയുടെ മിഷന്‍ ദൗത്യത്തിന് കൂടുതല്‍ കരുത്തേകാന്‍ വത്തിക്കാനില്‍ സിമ്പോസിയം

സഭയുടെ മിഷന്‍ ദൗത്യത്തിന് കൂടുതല്‍ ആഴത്തില്‍ അടിത്തറ പാകുക എന്ന ലക്ഷ്യത്തോടെ പൗരോഹിത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 17 മുതല്‍ 19 വരെ സിമ്പോസിയം നടക്കും. പലവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ചര്‍ച്ച നടക്കുമെന്ന് മെത്രാന്മാര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ഔലെറ്റ് പറഞ്ഞു.

‘ടുവേര്‍ഡ് എ ഫണ്ടമെന്റല്‍ തിയോളജി ഓഫ് ദി പ്രീസ്റ്റ്ഹുഡ്’ എന്ന പേരിലായിരിക്കും സിമ്പോസിയം സംഘടിപ്പിക്കുക. പൗരോഹിത്യ ബ്രഹ്മചര്യം, വനിതകള്‍ക്ക് ഡീക്കന്‍ പദവി തുടങ്ങിയ വിഷയങ്ങള്‍ സിമ്പോസിയത്തില്‍ ചര്‍ച്ചയാകും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശത്തോടു കൂടിയായിരിക്കും ഇതിന് സമാപനമാവുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.