സ്വിസ്സ് ഗാര്‍ഡില്‍ ഇനിമുതല്‍ സ്ത്രീകളും

പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനമുള്ള ലോകത്തിലെ ഏറ്റവും ചെറിയ സൈന്യമായ സ്വിസ്സ് ഗാര്‍ഡില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്താന്‍ തീരുമാനം. മാര്‍പാപ്പമാരുടെ സുരക്ഷാഭടന്മാരാണ് സ്വിസ്സ് ഗാര്‍ഡുകള്‍. 140 പട്ടാളക്കാര്‍ മാത്രമേ സേനയിലുള്ളു. ഈ സേനയിലേയ്ക്കാണ് വനിതകളേയും ഉള്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്. 1506 ലാണ് സ്വിസ്സ് ഗാര്‍ഡിന്റെ രൂപീകരണം നടന്നത്.

സ്വിസ്സ് പൗരത്വമുള്ള കത്തോലിക്കര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 19 നും 30 നും ഇടയിലാണ് പ്രായപരിധി. രണ്ടുവര്‍ഷത്തേയ്‌ക്കെങ്കിലും സേവനം ചെയ്തിരിക്കണം.

വത്തിക്കാനിലെ ഉന്നതപദവികളിലേയ്ക്ക് വനിതകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വിസ്സ് ഗാര്‍ഡിലും വനിതകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടതിലൂടെ പുതിയൊരു ചരിത്രം തന്നെ രചിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ വ്യക്തികള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.