ഭൂരിപക്ഷം അർജന്റീനക്കാരും അബോർഷൻ ബില്ലിന് എതിരെന്ന് സർവേ ഫലം 

ഗർഭഛിദ്രം നിയമ വിധേയമാക്കാനുള്ള പദ്ധതിക്ക് 93 ശതമാനം അർജന്റീനക്കാരും എതിരാണെന്ന് പുതിയ സർവേ. യൂണിവേഴ്‌സിഡാഡ് ഡെൽ നോർട്ടെ സാന്റോ ടോമസ് ഡി അക്വിനോ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ഗർഭഛിദ്രം നടപ്പിലാക്കേണ്ടത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന അടിയന്തിര ആവശ്യം അല്ലെന്നാണ് സർവേയിൽ പങ്കെടുത്ത 92 % ആളുകളും അഭിപ്രായപ്പെട്ടത്.

23 അർജന്റീനിയൻ പ്രവിശ്യകളിൽ ഡിസംബർ 20 നും 24 നും ഇടയിൽ നടത്തിയ സർവേയിലാണ് ജനങ്ങൾ അബോർഷൻ നിയമവിധേയമാക്കുന്നതിനു എതിരാണെന്ന് തെളിഞ്ഞത്. 8,101 പേരിൽ ആണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 95% ആളുകളും മനുഷ്യജീവിതം ആരംഭിക്കുന്നത് ഗർഭധാരണത്തിൽ നിന്നാണെന്ന് വിശ്വസിക്കുന്നു. സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 60 %  പേരും ഗർഭിണികൾ ആയിരുന്നു.

ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഈ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത് എന്ന് വിശ്വസിക്കുന്നവരാണ് 93% പേരും. 67% അർജന്റീനക്കാരും ഗർഭച്ഛിദ്രം എല്ലായ്പ്പോഴും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. 25% പേർ ബലാത്സംഗം, സ്ത്രീയുടെ ജീവൻ അപകടപ്പെടുന്ന സാഹചര്യത്തിൽ മാത്രം അബോർഷൻ അനുവദിക്കാം എന്നും പറയുന്നു. എന്തുതന്നെയായാലും ജീവന്റെ സംരക്ഷണത്തിനായി കൈകോർക്കുകയാണ് അർജന്റീനയിലെ ജനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.