കോവിഡ് പകർച്ചവ്യാധി: അമേരിക്കക്കാരുടെ ഇടയിൽ വിശ്വാസം വർദ്ധിച്ചതായി സർവേ ഫലം

കോവിഡ് പകർച്ചവ്യാധിയുടെ ഈ കാലഘട്ടം അമേരിക്കക്കാർക്കിടയിൽ മറ്റു രാജ്യങ്ങളിലേതിനേക്കാൾ വിശ്വാസം ശക്തിപ്പെട്ടുവെന്ന് സർവേ ഫലം. പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള പുതിയ സർവേയിൽ ആണ് ഈ വെളിപ്പെടുത്തൽ. ഈ പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ മൂന്നിലൊന്ന് അമേരിക്കക്കാർ (28%) തങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതായി ബുധനാഴ്ച പ്രസിദ്ധീകരിച്ച സർവേ വ്യക്തമാക്കുന്നു.

തങ്ങളുടെ വിശ്വാസം ശക്തിപ്പെട്ടുവെന്ന് വെളിപ്പെടുത്തുവാൻ മറ്റ് വികസിത രാജ്യങ്ങളിലെ പൗരന്മാരേക്കാൾ അമേരിക്കക്കാരുടെ ഇടയിലാണ് സാധ്യത എന്നും സർവേയിൽ വെളിപ്പെടുത്തുന്നു. അമേരിക്കൻ കത്തോലിക്കരിൽ, സർവേയിൽ പങ്കെടുത്തവരിൽ 35% പേർ പകർച്ചവ്യാധി കാരണം സ്വന്തം വിശ്വാസം ശക്തമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 30% കത്തോലിക്കരും ഈ സമയത്ത് സഹ അമേരിക്കക്കാരുടെ വിശ്വാസം ശക്തിപ്പെടുത്തിയെന്നും പറയുന്നു.

പകർച്ചവ്യാധി കാരണം തങ്ങളുടെ വിശ്വാസം ശക്തമായിട്ടുണ്ടെന്ന് സ്പെയിനിൽ 16% പേർ അഭിപ്രായപ്പെട്ടു. ഇറ്റലിയും കാനഡയും യഥാക്രമം 15%, 13% എന്നിങ്ങനെയായിരുന്നു. സ്വീഡനിൽ പ്രതികരിച്ചവരിൽ മൂന്ന് ശതമാനം പേർ മാത്രമാണ് തങ്ങളുടെ വിശ്വാസം കൂടുതൽ വളർന്നുവെന്ന് പറഞ്ഞത്. രണ്ട് ശതമാനം പേർ മാത്രമാണ് ഡെൻമാർക്കിൽ വിശ്വാസ വളർച്ചയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. പകർച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ടെന്ന് 41% അമേരിക്കക്കാരും അഭിപ്രായപ്പെട്ടു. 50% പേർ തങ്ങളുടെ കുടുംബബന്ധത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നും  അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.