സുപ്രീം കോടതി വിധി മലയോരജനതക്ക് ഏറ്റ കനത്ത പ്രഹരം: കെ.സി.വൈ.എം മാനന്തവാടി രൂപത 

വന്യജീവി സങ്കേതങ്ങൾക്കും നാഷണൽ പാർക്കുകൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലം നിർബന്ധിത വനഭൂമി ആക്കണമെന്നുള്ള സുപ്രീം കോടതി വിധി മലയോരജനതക്ക് ഏറ്റ കനത്ത പ്രഹരമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. മലയോര പ്രദേശങ്ങളെ ഈ വിധി പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. ഇന്നത്തെ ബഫർസോൺ നാളത്തെ റിസർവ് ഫോറസ്റ്റായിരിക്കും എന്ന് നീലഗിരി ബഫർസോണിന്റെ ചരിത്രം പഠിപ്പിക്കുന്നുണ്ട്.

ബഫർ സോണിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമങ്ങൾ ജനവാസകേന്ദ്രങ്ങളിലെ ആളുകളുടെ കുടിയൊഴിപ്പിക്കലിന് നിർബന്ധിക്കുന്നവയാണ്. ജനജീവിതം ദുസ്സഹമാകുന്ന ഇത്തരത്തിലുള്ള കോടതിവിധികൾ ഒഴിവാക്കേണ്ടതാണ്. ആശങ്കകൾ പരിഹരിക്കുമെന്ന സർക്കാരിന്റെ ഉറപ്പിൽ ഉറച്ച പ്രതീക്ഷയുണ്ട്. ജനത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടും ഭയചകിതരായ ജനങ്ങളുടെ ആശങ്കകൾ അകറ്റാനുള്ള നടപടികൾ കാലതാമസം വരാതെ സ്വീകരിക്കുകയും ചെയ്യണ്ടേതാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ റ്റിബിൻ പാറക്കൽ പറഞ്ഞു.

കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാത്തടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, ഭാരവാഹികളായ ലിബിൻ മേപ്പുറത്ത്, അമൽഡ തൂപ്പുംകര, അനിൽ അമ്പലത്തിങ്കൽ, ബ്രാവോ പുത്തൻപറമ്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.