ആറുമാസം വളര്‍ച്ചയുള്ള ഭ്രൂണം ഇല്ലാതാക്കാന്‍ അനുമതി 

ഭ്രൂണഹത്യാ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിര്‍ണായക വിധി.   മുംബൈയിലുള്ള ഒരു യുവതിക്കാണ് തന്റെ വയറ്റില്‍ വളരുന്ന ആറുമാസം വളര്‍ച്ചയുള്ള ഭ്രൂണം ഇല്ലാതാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിക്ക് വളര്‍ച്ചയില്ലെന്നും ജനിച്ചാല്‍ തന്നെ കുട്ടി ജീവിച്ചിരിക്കില്ലെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. വളര്‍ച്ചയില്ലാത്ത അവസ്ഥയില്‍ അമ്മയുടെ ജീവന് ഭീഷണിയാകുമെന്ന അവസ്ഥയെ പരിഗണിച്ചാണ് കോടതി ഭ്രൂണഹത്യയ്ക്ക് അനുമതി നല്‍കിയത്.

ഭ്രൂണഹത്യയ്ക്കുള്ള അനുമതി 24 ആഴ്ചയില്‍ താഴെ ആക്കാനും ഈ വിഷയത്തില്‍ പുതിയ നിയമം വരാനിരിക്കുകയും ചെയ്യുന്ന സാഹച്യത്തിലാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അബോര്‍ഷന്‍ വിഷയത്തില്‍ നിര്‍ണായകമായ വിധിയായിരിക്കുമെന്ന് നിയമവിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.