മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി പാലായില്‍ ക്രൈസ്തവ സംഘടനകളുടെ റാലി

പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് പാലായില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടത്തി. മുന്‍ എംഎല്‍എ പി.സി.ജോര്‍ജാണ് റാലി ഉദ്ഘാടനം ചെയ്തത്.

ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ നഗരത്തില്‍ നടന്ന റാലിയില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു. കുരിശുപള്ളി കവലയില്‍ നിന്നും ബിഷപ്‌സ് ഹൗസിലേയ്ക്കായിരുന്നു റാലി. ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ കോണ്‍ഗ്രസും പാലാ കുരിശുപള്ളി കവലയില്‍ ജാഥയും സമ്മേളനവും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.