കർഷകസമരത്തിന് പിന്തുണയുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കിടങ്ങൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഫെറോനയിലെ മുഴുവൻ യൂണിറ്റ് ഭാരവാഹികളെയും പങ്കെടുപ്പിച്ച് പ്രതിക്ഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധര്‍ണ്ണ കെ.സി.സി. അതിരൂപതാ പ്രസിഡണ്ട് തമ്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു.

കിടങ്ങൂർ ഫൊറോന വികാരി ഫാ. ജോയി കട്ടിയാങ്കൽ ആമുഖസന്ദേശം നൽകി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ബോബി മാത്യു, ഫൊറോന ചാപ്‌ളെയിൻ റവ. ഫാ. സജി പുത്തൻപുരയിൽ, അതിരൂപതാ ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ബേബി മുളവേലിപ്പുറം, എം.സി. കുര്യാക്കോസ്, ഫൊറോന പ്രസിഡണ്ട് ഫിലിപ്പ് മഠത്തിൽ, സെക്രട്ടറി ടിറ്റി പട്ട്യാലിൽ, പി.റ്റി. ജോസഫ് പുറത്തേട്ട്, ഷോണി പുത്തൂർ, സജിമോൻ തേക്കും കാട്ടിൽ, ജോസ് തടത്തിൽ, തോമസ്‌കുട്ടി മുളക്കൽ എന്നിവർ ധര്‍ണ്ണയ്ക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.