‘സുപെരിയോരെ ആന്നോ’ – മരിയന്‍ സഭാ പഠനങ്ങള്‍ 7

സുപെരിയോരെ ആന്നോ (Superiore Anno)

കോളറയെന്ന മഹാവ്യാധിയിൽ നിന്നും രക്ഷ നേടുന്നതിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ലെയോ പതിമൂന്നാമൻ പാപ്പാ പുറപ്പെടുവിച്ച ചാക്രികലേഖനം.

പശ്ചാത്തലം

കോളറയെന്ന മഹാവ്യാധി യൂറോപ്പിനെ ഗ്രസിച്ചപ്പോൾ അതിൽ നിന്നും രക്ഷ നേടുന്നതിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ലെയോ പതിമൂന്നാമൻ പാപ്പാ പുറപ്പെടുവിച്ച ചാക്രികലേഖനമാണ് സുപെരിയോരെ ആന്നോ (Superiore Anno). 1884 ആഗസ്ത് 30 -ന് പ്രസിദ്ധീകരിച്ച ഈ ചാക്രികലേഖനം വെറും ആറ് ഖന്ധികകളുള്ള വളരെ ചെറിയ ഒന്നാണെങ്കിലും, പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥം തേടേണ്ടതിന്റെ ആവശ്യകതയും ജപമാല ചൊല്ലി പരിശുദ്ധ അമ്മയുടെ സഹായം യാചിക്കുന്ന സഭയുടെ പാരമ്പര്യവും അതുവഴി സഭയ്ക്ക് ലഭിക്കുന്ന നന്മകളും വളരെ സംക്ഷിപ്തമായി മാർപാപ്പ തന്റെ ചാക്രികലേഖനത്തിൽ വിവരിക്കുന്നുണ്ട്.

സ്വർഗ്ഗീയസംരക്ഷണം

സഭയുടെ പരീക്ഷണങ്ങളിൽ സ്വർഗ്ഗത്തിന്റെ സഹായം നേടാൻ, ഒക്ടോബർ മാസം മുഴുവൻ ദൈവത്തിന്റെ മഹനീയയായ അമ്മയെ ജപമാലയിലൂടെ ബഹുമാനിക്കണം എന്ന് മുൻപിലത്തെ വർഷം ചാക്രികലേഖനത്തിലൂടെ നടത്തിയ ആഹ്വാനം അനുസ്മരിച്ചുകൊണ്ടാണ് മാർപാപ്പ ഈ ചാക്രികലേഖനം തുടങ്ങുന്നത്. കൂടുതൽ പ്രയാസകരമായ സമയങ്ങളിൽ വർദ്ധിച്ച ഉത്സാഹത്തോടെ തന്റെ മുൻഗാമികളും വാഴ്ത്തപ്പെട്ട കന്യകയോട് പ്രത്യേക പ്രാർത്ഥനാസഹായം തേടിയിരുന്നു എന്നും, മുൻപെന്നെത്തേക്കാളും പ്രകടമായ സന്നദ്ധതയോടും ഐക്യത്തോടും കൂടി കന്യകാമറിയത്തിന്റെ സ്വർഗ്ഗീയസംരക്ഷണത്തിൽ ക്രിസ്തീയ ജനത അർപ്പിക്കുന്ന വിശ്വാസം എത്ര വലുതും ആവേശം നിറഞ്ഞതുമാണെന്നും മാർപാപ്പ വ്യക്തമാക്കുന്നു. സകല സ്വർഗ്ഗീയദാനങ്ങളുടെയും ദായിനിയായി താൻ തിരഞ്ഞെടുത്ത തന്റെ പരിശുദ്ധ അമ്മയിലൂടെ വരുന്ന പ്രാർത്ഥനകൾക്കും അപേക്ഷകൾക്കും ദൈവം ചെവികൊടുക്കും എന്ന ബോധ്യവും പാപ്പാ പങ്കുവയ്ക്കുന്നു.

ജപമാല ചൊല്ലുന്നതിൽ സ്ഥിരോത്സാഹികളാകുക

ജപമാല പ്രാർത്ഥന ചൊല്ലുന്നതിൽ സ്ഥിരോത്സാഹികളായി വർത്തിക്കാനും അതുവഴി ദൈവമാതാവിന്റെ സ്വർഗ്ഗീയ സംരക്ഷണം നേടിയെടുക്കാനും മാർപാപ്പ ഏവരോടും അഭ്യർത്ഥിക്കുന്നു. ദൈവഹിതമറിയാൻ ക്ഷമയോടെ കാത്തിരുന്ന പഴയനിയമത്തിലെ വിധവയായ ജൂഡിത്തിനെയും ഉന്നതത്തിൽ നിന്നുള്ള ശക്തിയായ സഹായകനെ സ്വീകരിക്കുന്നതുവരെ പരിശുദ്ധ അമ്മയോടോത്ത് തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു കാത്തിരുന്ന അപ്പസ്തോലന്മാരെയും ഈ സ്ഥിരോത്സാഹത്തിന്റെ മാതൃകകളായി പരിശുദ്ധപിതാവ് ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്തുമതത്തിന്റെ ശത്രുക്കൾ അവരുടെ ലക്ഷ്യങ്ങളിൽ നിശ്ചയധാർഷ്ട്യമുള്ളവരായിരിക്കുന്ന അത്രയും തന്നെ അതിനെ പ്രതിരോധിക്കാൻ ക്രൈസ്തവരും സ്വർഗ്ഗീയ സഹായങ്ങളും കൃപകളും നേടി ശക്തരായിരിക്കണം എന്ന് പാപ്പാ പറയുന്നു. മനുഷ്യന്റെ പ്രാചീനകാലം മുതലുള്ളതും സൂക്ഷ്മവുമായ ഒരു ശത്രുവിനെ അവന്റെ ശക്തിയുടെ വ്യാപനത്തിൽനിന്നും തടയുന്നതിനും മനുഷ്യസമൂഹത്തിന്റെ സുരക്ഷയും സുസ്ഥിതിയും സമാധാനത്തോടെ നിലകൊള്ളേണ്ട കോട്ടകൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ഈ പ്രാർത്ഥന അത്യന്താപേക്ഷിതമാണെന്ന് മാർപാപ്പ പഠിപ്പിക്കുന്നു.

കോളറയില്‍ നിന്നും രക്ഷ നേടാന്‍

തുടർന്ന്, യൂറോപ്പിലാകമാനം പടർന്നുകൊണ്ടിരിക്കുന്ന കോളറയെന്ന മഹാവിധിയുടെ ഭയാനകമായ അവസ്ഥയെക്കുറിച്ച് പരാമർശിച്ചതിനുശേഷം അതിൽനിന്നും രക്ഷ നേടാൻ ജപമാല ചൊല്ലി പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം തേടാൻ എല്ലാവരോടും മാർപാപ്പ അഭ്യർത്ഥിക്കുന്നു. എല്ലാ ദൈവാലയങ്ങളിലും കപ്പേളകളിലും പരിശുദ്ധ ബലിയർപ്പണത്തോടനുബന്ധിച്ചോ പരിശുദ്ധ കുർബ്ബാനയുടെ ആരാധനയുടെ സമയത്തോ ജപമാലരാജ്ഞിയോടുള്ള വണക്കം പരസ്യമായി പ്രകടിപ്പിക്കാനും ജപമാലയുടെ അഞ്ച് ദശകങ്ങളും ലുത്തിനിയായും ചൊല്ലി പ്രാർത്ഥിക്കാനും അതിന്റെ സമാപനത്തിൽ പതിവുള്ള ആശീർവാദം നൽകാനും പാപ്പാ ആവശ്യപ്പെടുന്നു. സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പരസ്യമായ ജപമാല പ്രദക്ഷിണം നടത്താനും പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പ്രാർത്ഥനകൾക്ക് പൂർണ്ണ ദണ്ഡവിമോചനങ്ങളും മാർപാപ്പ പ്രഖ്യാപിക്കുന്നുണ്ട്.

സമ്പന്നവും സമൃദ്ധവുമായിരിക്കും ഈ പ്രാർത്ഥനാപരിശ്രമങ്ങളുടെ ഫലങ്ങളെന്ന പ്രത്യാശയും, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിലൂടെ യാചിക്കുന്ന ആവശ്യങ്ങൾ ദൈവം നിറവേറ്റിത്തരും എന്ന ഉറച്ച ബോധ്യവും പങ്കുവച്ചുകൊണ്ട് മാർപാപ്പ തന്റെ ചാക്രികലേഖനം സമാപിപ്പിക്കുന്നു.

ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ MCBS

SUPERIORE ANNO
ENCYCLICAL OF POPE LEO XIII
ON THE RECITATION OF THE ROSARY

To All Our Venerable Brethren the Patriarchs, Primates, Archbishops,
and Bishops of the Catholic World in the Grace and
Communion of the Apostolic See.

Venerable Brethren, Health and Apostolic Benediction.

Last year, as each of you is aware, We decreed by an Encyclical Letter that, to win the help of Heaven for the Church in her trials, the great Mother of God should be honoured by the means of the most holy Rosary during the whole of the month of October. In this We followed both Our own impulse and the example of Our predecessors, who in times of difficulty were wont to have recourse with increased fervour to the Blessed Virgin, and to seek her aid with special prayers. That wish of Ours has been complied with, with such a willingness and unanimity that it is more than ever apparent how real is the religion and how great is the fervour of the Christian peoples, and how great is the trust everywhere placed in the heavenly patronage of the Virgin Mary. For Us, weighed down with the burden of such and so great trials and evils, We confess that the sight of such intensity of open piety and faith has been a great consolation, and even gives Us new courage for the facing, if that be the wish of God, of still greater trials. Indeed, from the spirit of prayer which is poured out over the house of David and the dwellers in Jerusalem, we have a confident hope that God will at length let Himself be touched and have pity upon the state of His Church, and give ear to the prayers coming to Him through her whom He has chosen to be the dispenser of all heavenly graces.

2. For these reasons, therefore, with the same causes in existence which impelled Us last year, as We have said, to rouse the piety of all, We have deemed it Our duty to exhort again this year the people of Christendom to persevere in that method and formula of prayer known as the Rosary of Mary, and thereby to merit the powerful patronage of the great Mother of God. In as much as the enemies of Christianity are so stubborn in their aims, its defenders must be equally staunch, especially as the heavenly help and the benefits which are bestowed on us by God are the more usually the fruits of our perseverance. It is good to recall to memory the example of that illustrious widow, Judith – a type of the Blessed Virgin – who curbed the ill-judged impatience of the Jews when they attempted to fix, according to their own judgment, the day appointed by God for the deliverance of His city. The example should also be borne in mind of the Apostles, who awaited the supreme gift promised unto them of the Paraclete, and persevered unanimously in prayer with Mary the Mother of Jesus. For it is indeed, an arduous and exceeding weighty matter that is now in hand: it is to humiliate an old and most subtle enemy in the spread-out array of his power; to win back the freedom of the Church and of her Head; to preserve and secure the fortifications within which should rest in peace the safety and weal of human society. Care must be taken, therefore, that, in these times of mourning for the Church, the most holy devotion of the Rosary of Mary be assiduously and piously observed, the more so that this method of prayer being so arranged as to recall in turn all the mysteries of our salvation, is eminently fitted to foster the spirit of piety.

3. With respect to Italy, it is now most necessary to implore the intercession of the most powerful Virgin through the medium of the Rosary, since a misfortune, and not an imaginary one, is threatening-nay, rather is among us. The Asiatic cholera, having, under God’s will, crossed the boundary within which nature seemed to have confined it, has spread through the crowded shores of a French port, and thence to the neighbouring districts of Italian soil. – To Mary, therefore, we must fly – to her whom rightly and justly the Church entitles the dispenser of saving, aiding, and protecting gifts – that she, graciously hearkening to our prayers, may grant us the help they besought, and drive far from us the unclean plague.

4. We have therefore resolved that in this coming month of October, in which the sacred devotions to Our Virgin Lady of the Rosary are solemnised throughout the Catholic world, all the devotions shall again be observed which were commanded by Us this time last year. – We therefore decree and make order that from the 1st of October to the 2nd of November following in all the parish churches [curialibus templis], in all public churches dedicated to the Mother of God, or in such as are appointed by the Ordinary, five decades at least of the Rosary be recited, together with the Litany. If in the morning, the Holy Sacrifice will take place during these prayers; if in the evening, the Blessed Sacrament will be exposed for the adoration of the faithful; after which those present will receive the customary Benediction. We desire that, wherever it be lawful, the local confraternity of the Rosary should make a solemn procession through the streets as a public manifestation of religious devotion.

5. That the heavenly treasures of the Church may be thrown open to all, We hereby renew every Indulgence granted by Us last year. To all those, therefore, who shall have assisted on the prescribed days at the public recital of the Rosary, and have prayed for Our intentions – to all those also who from legitimate causes shall have been compelled to do so in private – We grant for each occasion an Indulgence of seven years and seven times forty days. To those who, in the prescribed space of time shall have performed these devotions at least ten times – either publicly in the churches or from just causes in the privacy of their homes – and shall have expiated their sins by confession and have received Communion at the altar, We grant from the treasury of the Church a Plenary Indulgence. We also grant this full forgiveness of sins and plenary remission of punishment to all those who, either on the feast day itself of Our Blessed Lady of the Rosary, or on any day within the subsequent eight days, shall have washed the stains from their souls and have holily partaken of the Divine banquet, and shall have also prayed in any church to God and His most holy Mother for Our intentions. As We desire also to consult the interests of those who live in country districts, and are hindered, especially in the month of October, by their agricultural labours, We permit all We have above decreed, and also the holy Indulgences gainable in the month of October, to be postponed to the following months of November or December, according to the prudent decision of the Ordinaries.

6. We doubt not, Venerable Brethren, that rich and abundant fruits will be the result of these efforts, especially if God, by the bestowal of His heavenly graces, bring an added increase to the fields planted by Us and watered by your zeal. We are certain that the faithful of Christendom will hearken to the utterance of Our Apostolic authority with the same fervour of faith and piety of which they gave most ample evidence last year. May our Heavenly Patroness, invoked by us through the Rosary, graciously be with us and obtain that, all disagreements of opinion being removed and Christianity restored throughout the world, we may obtain from God the wished for peace in the Church. – In pledge of that boon, to you, your clergy, and the flock entrusted to your care, We lovingly bestow the Apostolic Benediction.

Given in Rome, at St. Peter’s, the 30th of August, 1884, in the Seventh Year of Our Pontificate.

LEO XIII

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.