തിരുവചനത്തിന്റെ ഞായറില്‍ ഫ്രാന്‍സിസ് പാപ്പായുടെ ദിവ്യബലി

വി. പത്രോസിന്റെ ബസിലിക്കയില്‍ ജനുവരി 24, തിരുവചനത്തിന്റെ ഞായറില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പിക്കുകയും വചനപ്രഭാഷണം നടത്തുകയും ചെയ്യും. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.30-നാണ് പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നത്. കോവിഡ് 19-ന്റെ വ്യാപനം കണക്കിലെടുത്ത് വളരെ കുറച്ചുപേരുടെ കൂട്ടായ്മയിലായിരിക്കും പാപ്പാ ബസിലിക്കയിലെ ഭദ്രാസനത്തിന്റെ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുന്നത്.

പ്രാദേശികസമയം കൃത്യം 12 മണിക്ക്, ഇന്ത്യന്‍ സമയം വൈകുന്നരം 4.30-ന് പാപ്പാ അപ്പസ്‌തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍ നിന്നും ഓണ്‍ലൈനില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.