
ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ വിവിധ ബാച്ചുകളിലെ കുട്ടികള്‍ക്കായി ത്രിദിന സമ്മര്‍ ക്യാമ്പ് ചൈതന്യയില്‍ സംഘടിപ്പിച്ചു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിവിധ ബാച്ചുകളില്‍ നിന്നായി 112 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്നാനായ സ്റ്റാര്‍സ് മെന്റേഴ്സ് ക്യാമ്പിനു നേതൃത്വം നല്കി. മാനസികാരോഗ്യം, നേതൃത്വപാടവം, വ്യക്തിത്വ വികസനം, യുവജനത്തിന്റെ ഉത്തരവാദിത്വം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. സൈമണ്‍ പുല്ലാട്ട്, ഫാ. ചാക്കോ വണ്ടന്‍കുഴി, ഫാ. ജെഫിന് ഒഴുങ്ങാലില്‍, സിസ്റ്റര്‍ ലീസാ എസ്.വി.എം, സിസ്റ്റര്‍ അഞ്ജിത എസ്.വി.എം, ഡോ. അലക്സ് ജോര്‍ജ്, ഡോ. അജിത് ജെയിംസ്, ബെന്നി കുര്യന് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കരിയര്‍ അവബോധ സെമിനാറും സംഘടിപ്പിച്ചു.