കുട്ടികള്‍ക്കായി സമ്മര്‍  ക്യാമ്പ്

കുട്ടികളിലെ കഴിവുകളെ വളര്‍ത്താന്‍ കെ.സി.ബി.സി മീഡിയ കമ്മീഷനും കുട്ടികളുടെ പ്രമുഖ മാഗസിനായ സ്‌നേഹസേനയും ചേര്‍ന്നൊരുക്കുന്ന സമ്മർ ഫിയസ്‌ത്താ (SUMMER FIESTA) 2022 ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ മാസം 18, 19 തീയതികളില്‍ കൊച്ചി പാലാരിവട്ടം പി.ഓസി-യിലാണ് സമ്മര്‍ ക്യാമ്പ് നടക്കുന്നത്.

കല, സാഹിത്യം, സംഗീതം, പ്രസംഗം, തീയേറ്റര്‍ എന്നിവയില്‍ ക്യാമ്പില്‍ പരിശീലനം നല്കും. എട്ടു വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8281054656 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. ഭക്ഷണം ഉള്‍പ്പടെ 800 രൂപയാണ് ക്യാമ്പിന്റെ ഫീസ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്  ക്യാമ്പ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.