ആറു വര്‍ഷത്തേയ്ക്ക് ബൈബിള്‍ കയറ്റി അയയ്ക്കാന്‍ സുഡാന്‍ അനുമതി നല്‍കി

തുറമുഖത്തു നിന്ന് ബൈബിള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുവാന്‍ ഉള്ള നടപടികള്‍ പൂര്‍ത്തിയാക്കി സുഡാന്‍ ഗവണ്മെന്റ്. ആറു വര്‍ഷത്തേയ്ക്കുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

അറബി ഭാഷയിലുള്ള ബൈബിളുകൾ തലസ്ഥാന നഗരമായ ഖാർടോമിലെയ്ക്ക് കഴിഞ്ഞ ആഴ്ചയാണ് കയറ്റി അയച്ചത്. ദീര്‍ഘ നാളുകളായി സഭാ പ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നത് അനുമതി ലഭിച്ചത് എന്ന് പ്രാദേശിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2011 മുതല്‍ സുഡാനിലൂടെ ഉള്ള അറബിക് ബൈബിളുകളുടെ വിതരണം കാരണം കൂടാതെ ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തുകയും താമസിപ്പിക്കുകയും ചെയ്തിരുന്നു. ബൈബിള്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ രാജ്യത്തെ രണ്ടു മില്യണോളം ആളുകള്‍ക്ക് ബൈബിളും മറ്റു പഠന സാമഗ്രികളും എത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തില്‍ ബൈബിളുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കുവാനുള്ള ശ്രമങ്ങളും ചര്‍ച്ചകളും നാളുകളായി നടക്കുകയായിരുന്നു. ഇതിന്റെ ഫലമായാണ്‌ സര്‍ക്കാന്‍ അനുമതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.