പ്രലോഭനങ്ങളെ അതിജീവിക്കുന്നവര്‍ വിജയം വരിക്കുന്നു! പഠന റിപ്പോര്‍ട്ട്

പ്രലോഭനങ്ങള്‍ ഒഴിവാക്കാനോ കൈകാര്യം ചെയ്യാനോ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ആളുകള്‍ അക്കാദമികവും ശാരീരികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാടിക്കയറി പ്രതികരിക്കുന്നതിനേക്കാള്‍ ഫലപ്രദമായി പ്രലോഭനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണെന്നു യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വ്യോമിംഗ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ബെന്‍ വില്‍കോവ്‌സ്‌കി പറഞ്ഞു.

ഇന്ന് ആളുകള്‍ നിരവധി ആത്മനിയന്ത്രണ മാര്‍ഗങ്ങളെ ആശ്രയിക്കുന്നു. ഒരു പ്രലോഭനത്തില്‍ പെടുന്നതിനു മുമ്പ് ഈ തന്ത്രങ്ങളുടെ ഉപയോഗം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ സ്വയം നിയന്ത്രണം നിര്‍ണായകമാക്കുന്നു. സൊസൈറ്റി ഓഫ് പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഗവേഷണ സംഘം ബിരുദ കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിരുന്നു.

അവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അഞ്ച് സ്വയം നിയന്ത്രണ തന്ത്രങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തി. സാഹചര്യം തിരഞ്ഞെടുക്കല്‍, അതായത് പ്രലോഭനം നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ഒന്നാമത്തേത്. സാഹചര്യം പരിഷ്‌ക്കരിക്കല്‍, പ്രലോഭനത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിന് ഒരാളുടെ അവസ്ഥയില്‍ മാറ്റം വരുത്തുകയാണിത്. ശ്രദ്ധ തിരിക്കല്‍, ഒരാളുടെ ശ്രദ്ധ ഒരു പ്രലോഭനത്തില്‍ നിന്ന് വ്യതിചലിപ്പിക്കുക. പുനര്‍ മൂല്യനിര്‍ണ്ണയം, ഒരു പ്രലോഭനത്തെക്കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റിയാലത് ആകര്‍ഷകമായി തോന്നുന്നില്ല. പ്രതികരണ തടസ്സം, പ്രലോഭനത്തെ അഭിമുഖീകരിക്കുമ്പോള്‍ അത് ഒഴിവാക്കാനുള്ള ശ്രമം. ഇതില്‍ മുന്‍കൂട്ടി എളുപ്പത്തില്‍ ആസൂത്രണം ചെയ്‌തേക്കാവുന്ന ആദ്യത്തെ നാല് തന്ത്രങ്ങള്‍ അഞ്ചാമത്തേതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.