ട്രാഫിക്ക് ബ്ലോക്കില്‍ പെടുമ്പോള്‍ ഈ വിശുദ്ധയോട് പ്രാര്‍ത്ഥിക്കാം

ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുമ്പോഴാണ് ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാകുന്നതും അരിശം കൊള്ളുന്നതും. കാര്യങ്ങള്‍ നമ്മുടെ കണ്‍ട്രോളിലല്ലാത്ത, നമുക്കൊന്നും ചെയ്യാനില്ലാത്ത സമയം. സമയം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന, അസ്വസ്ഥരാകുന്ന ഈ പ്രത്യേക സമയത്ത് ഒരു വിശുദ്ധയോട് നമുക്ക് പ്രാര്‍ത്ഥിക്കാം. വി. മോനിക്ക പുണ്യവതിയാണത്.

പുണ്യവതിയുടെ ക്ഷമ എന്ന പുണ്യമാണ് ആ സമയത്ത് നാം പ്രാര്‍ത്ഥിക്കേണ്ടത്. കാരണം, സ്വന്തം മകന്റെ, വി. അഗസ്തീനോസിന്റെ മാനസാന്തരത്തിനായി അനേക വര്‍ഷങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്ത വ്യക്തിയാണ് വി. മോനിക്ക.

അതുകൊണ്ട്, അസാധാരണമായ ക്ഷമ ആവശ്യമുള്ള ഘട്ടങ്ങളില്‍, കോപം നമ്മെ കീഴ്‌പ്പെടുത്തുന്ന അവസരങ്ങളില്‍ വി. മോനിക്കാ പുണ്യവതിയോട് ചോദിക്കാം, യേശുവില്‍ നിന്ന് ക്ഷമയെന്ന പുണ്യം നല്‍കി അനുഗ്രഹിക്കണമേ, ശാന്തതയില്‍ നിറയ്ക്കണമേ എന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.