ലാറ്റിന്‍: ജനുവരി 13: മര്‍ക്കോ 2:1-12 വിശ്വസത്തിന്റെ ശക്തി

കിടക്കയില്‍ ഇറക്കപ്പെട്ടവന്റെ വിശ്വാസമല്ല, മേല്‍ക്കൂരപൊളിച്ച് കിടക്കയോടെ ഇറക്കിയവരുടെ വിശ്വാസമാണ് ഈശോയെ ആകര്‍ഷിച്ചത്. വിശ്വാസമുള്ള ആരെങ്കിലുമൊക്കെ തള്ളിപ്പറയാതെ കൂടെ നിന്നിരുന്നെങ്കില്‍ എത്ര അവിശ്വാസികള്‍ അനുഗ്രഹിക്കപ്പെട്ടേനെ. സ്‌നേഹിക്കാനും ക്ഷമിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയാത്തവരെ മാറ്റിനിര്‍ത്താതെ ചേര്‍ത്ത് പിടിക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എത്രപേര്‍ സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിച്ചേനെ. സുരക്ഷിതത്വത്തിന്റെ മേല്‍ക്കൂരകള്‍ ഉറപ്പും ഭദ്രതയുള്ളതാക്കി മാറ്റാന്‍ മാത്രം ശ്രമിക്കാതെ മറ്റുള്ളവര്‍ക്ക് ആ മേല്‍ക്കൂരകള്‍ വേണ്ടി വന്നാല്‍ പൊളിക്കാനും ധൈര്യം പകരുന്ന വിശ്വാസമാണ് അനുഗ്രഹം വാങ്ങിത്തരുന്ന വിശ്വാസമെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.