നഷ്ടപെട്ട കൈകളുടെ കഥ: നിയാണ് എന്റെ കൈകൾ

ഒരു മനോഹരമായ തണുത്ത പ്രഭാതത്തിൽ ഞാൻ ഈശോയുടെ മുമ്പിൽ മുട്ടുകൾ കുത്തി. കുറെ കുഞ്ഞു കുഞ്ഞു പരിഭവങ്ങളും സംശയങ്ങളും കൊച്ചു കൊച്ചു കഥകളും സങ്കടങ്ങളും അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടായിരിന്നു പറയുവാൻ . ആ കളിമൺ പ്രതിമയിലേയ്ക്ക് നോക്കിയതേ എല്ലാം മാഞ്ഞു പോയി.

എന്റെ കർത്താവിന്റെ കൈകൾ കാണുവാനില്ല, അവന്റെ ആണി പാടേറ്റ കരങ്ങൾ. കണ്ണ് തിരുമി അടച്ചും തുറന്നും നോക്കി. ഇല്ല കർത്താവിന്റെ കൈകൾ ഇല്ല. രൂപം വച്ചിരിക്കുന്ന മേശയിലും മേശയുടെ കീഴേയും ബാഗിലും എന്ന് വേണ്ട എല്ലാ മുറികളിലും മുക്കിലും മൂലയിലും അരിച്ചു പെറുക്കി നോക്കി. കർത്താവിന്റെ കൈകൾ കാണുന്നില്ല. അവന്റെ ആണി പാടേറ്റ കരങ്ങൾ ശരിക്കും കാണുവാനില്ല.

ഹൃദയം നുറുങ്ങുന്ന വേദനയോടെ പറഞ്ഞു  എന്റെ കർത്താവെ  അറിഞ്ഞോടല്ല എവിടെ പോയി നിന്റെ കൈകൾ. ഞാൻ ഇനി തിരയുവാൻ സ്ഥലമില്ല. നിന്റെ  ആണി പാടേറ്റ കരങ്ങൾ കണ്ടെത്തുവാൻ എനിക്ക് കഴിഞ്ഞില്ല. ഇതൊരു സ്വപ്നമാണോ അങ്ങയുടെ ആണിയേറ്റ കരങ്ങൾ അപ്പോൾ അവൻ മറുപടി പറഞ്ഞു കുഞ്ഞേ നിയാണ് എന്റെ കൈകൾ

വിശക്കുന്നവർക്ക് അപ്പം നൽകൂ
ദഹിക്കുന്നവർക്കു ജീവ ജലം പകരുന്ന നീരുറവയാകൂ
രോഗികൾക്ക് സൗഖ്യം പകരൂ
മുറിവേറ്റവരെ വെച്ച് കെട്ടൂ
അനാഥരെയും വിധവകളെയും സംരക്ഷിക്കൂ
കരയുന്നവരുടെ കണ്ണീരൊപ്പൂ
നഗ്നനെ ഉടുപ്പിക്കൂ
പാപികളെ സ്നേഹിക്കൂ
എല്ലാവര്ക്കും നന്മ ചെയ്യൂ

അങ്ങനെ എന്റെ കൈകൾ തിരിച്ചു തരൂ  ഇവയെല്ലാം നീ ചെയ്താൽ നിന്നിലൂടെ എന്റെ കൈകൾ ഞാൻ വീണ്ടെടുക്കും. കുഞ്ഞേ മറക്കരുതേ നിയാണ് എന്റെ കൈകൾ.

ജെ. അൽഫോൻസാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.