ജീവനുവേണ്ടി നിലനില്‍ക്കൂ; തിന്മയെ തോല്‍പ്പിക്കൂ: കെന്റക്കി ഗവര്‍ണര്‍

ജീവനെ സംരക്ഷിക്കുന്ന തീരുമാനങ്ങളില്‍ ധൈര്യം പുലര്‍ത്തുവാന്‍ ആഹ്വാനം ചെയ്ത് കെന്റക്കി ഗവര്‍ണര്‍ മാറ്റ് ബെവിന്‍. അബോർഷൻ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇഡബ്‌ള്യുടിഎന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം, ജീവനായി നിലകൊള്ളുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തത്.

നാം ലാഭത്തിനെയും സൗകര്യങ്ങളെയും അവഗണിച്ചുകൊണ്ട് ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്നു. ഇനിയും അത് തുടരുക തന്നെ ചെയ്യും. കാരണം, ജീവനായി നാം നിലനില്‍ക്കുമ്പോള്‍ അതിനെതിരായി നില്‍ക്കുന്ന തിന്മയ്ക്കെതിരെയാണ് നാം പോരാടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യജീവന്‍ സംരക്ഷിക്കണം എന്നല്ല മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കടമയുണ്ട് എന്നും അത് പ്രതിജ്ഞയായി സ്വീകരിക്കണം എന്നും അല്ലാത്തപക്ഷം അത് അവരുടെ ഉത്തരവാദിത്വമില്ലായ്മയായി മാറുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഒപ്പംതന്നെ മറ്റു ഗവര്‍ണര്‍മാരോട് ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ