കുര്‍ബാനയും കാരുണ്യ പ്രവര്‍ത്തികളുമായി ഒരു വ്യത്യസ്ത വിദ്യാരംഭം 

വിശുദ്ധ കുര്‍ബാനയും ജീവകാരുണ്യ പ്രവര്‍ത്തികളുമായി വ്യത്യസ്തമായ ഒരു വിദ്യാരംഭത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് മിനിസോട്ട. ക്രിസ്തീയ വിശ്വാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു അധ്യയന വര്‍ഷം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ പതിനായിരക്കണക്കിനു കുട്ടികളാണ് പങ്കെടുത്തത്.

കാത്തലിക് സ്‌കൂള്‍സ് സെന്റര്‍ ഫോര്‍ എക്‌സലന്‍സ് എന്ന സംഘടനയാണ് സെന്റ് പോള്‍ ആന്‍ഡ് മിന്നീപോളിസ് അതിരൂപതയിലെ എഴുപത്തിയൊന്‍പതോളം വരുന്ന സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ഒരുമിച്ചു കൂട്ടിയത്. നാലാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ആണ് പരിപാടിയുടെ ഭാഗമായത്. അതിരൂപത മെത്രാപ്പോലീത്തയായ ബെര്‍ണാര്‍ഡ് എ. ഹെബ്ഡയായിരുന്നു വിശുദ്ധ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. ബിഷപ്പ് ആന്‍ഡ്ര്യൂ എച്ച്. കോസെന്‍സ് ഉള്‍പ്പെടെ എഴുപതോളം വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു.

‘ചാരിറ്റി കോട്ട് ഡ്രൈവ്’ എന്ന പരിപാടിയും ഇതിനോടൊപ്പം നടന്നു. കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ സഹകരണത്തോടെയായിരുന്നു ‘ചാരിറ്റി കോട്ട് ഡ്രൈവ്’ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.