ജൂലൈ 25 ഇനിമുതൽ പ്രായമായ മാതാപിതാക്കൾക്കുള്ള ദിനം

പ്രായമായ മാതാപിതാക്കൾക്കും മുതിർന്നവർക്കും പ്രത്യേകമായി ലോക വ്യാപകമായ ദിനം ജൂലൈ 25 ഞായറാഴ്‌ച ആചരിക്കുമെന്നു വത്തിക്കാനിലെ കുടുംബ ജീവിതത്തിന്റെ പ്രത്യേക വകുപ്പായ ഡികാസ്റ്ററി ഫോർ ദി ലെയ്റ്റി, ഫാമിലി ആൻഡ് ലൈഫ് അറിയിച്ചു. വി. മത്തായിയുടെ സുവിശേഷത്തിലെ “ഞാൻ നിങ്ങളോടുകൂടെയുണ്ട്” എന്ന വാചകമാണ് ഫ്രാൻസിസ് പാപ്പാ ഈ ദിനത്തിന്റെ ആദ്യത്തെ വർഷത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.

തലമുറകൾ ഒന്നിച്ചുകൊണ്ട് ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുമിച്ച് പരസ്പരം പങ്കിടാൻ കഴിയുമെന്ന പ്രതീക്ഷയും അടുപ്പവും വാഗ്ദാനം ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ് ഈ ആപ്ത വാക്യം. പ്രായമായവർക്ക് സുവിശേഷ വൽക്കരണം, പ്രാർത്ഥന വിശ്വാസ പ്രോത്സാഹനം എന്നിവയിൽ യുവജനങ്ങളെ നയിക്കുവാനുള്ള ഉത്തരവാദിത്വവും ഉണ്ട്. പ്രാദേശിക ദൈവാലയങ്ങളിലും സംഘടനകളിലും ഈ ദിനം ആചരിക്കുന്നതിനെ പ്രോത്‌സാഹിപ്പിക്കണമെന്നു വത്തിക്കാൻ ആവശ്യപ്പെട്ടു. പ്രായമായവർ പക്വതയാർന്ന സമൂഹത്തിന്റെ അടിത്തറയാണെന്ന കാര്യം ഫ്രാൻസിസ് പാപ്പാ എപ്പോഴും വിശ്വാസികളെ ഓർമ്മിപ്പിക്കാറുണ്ട്. അവരോടുള്ള ബഹുമാർത്ഥമാണ് ആഗോള സഭയിൽ ജൂലൈ 25 പ്രായമായ മാതാപിതാക്കൾക്കും വയോജനങ്ങൾക്കുമായി പ്രത്യേകമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.