വി. വിയാനിയുടെ തിരുനാൾ ദിനത്തിൽ പൗരോഹിത്യ പ്രാർത്ഥനാ ഗാനം

വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ വിയാനിയുടെ തിരുനാൾ ദിനത്തിൽ എല്ലാ വൈദികർക്കും തിരുന്നാൾ ആശംസകളോടെ ഒരു പൗരോഹിത്യ പ്രാർത്ഥനാ ഗാനം- പുരോഹിതൻ

നിത്യ പുരോഹിതാ നിന്നിലായീ ജന്മം
അർപ്പിതമായൊരാ ആ പുണ്യദിനം
അൾത്താര തന്നിൽ ആനന്ദവായ്‌പോടെ
കൈകൂപ്പി നിന്നെ ഞാൻ സ്തുതിച്ചീടുന്നു.

റോസിനാ പീറ്റി രചിച്ച ഈ വരികൾക്ക് അനുയോജ്യമായ സംഗീതം നൽകിയിരിക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളി ആണ്. കേൾവിക്കാരെ ഹൃദയത്തിൽ പ്രാർത്ഥനയോടെ ശ്രവിക്കുന്ന വിധം മനോഹരമായി പശ്ചാത്തലമൊരുക്കി മനോഹരമായി ആലപിച്ചിരിക്കുന്നത് വിൻവി വർഗീസ് ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.