സീറോമലബാർ സഭാദിനാചരണം ഇന്ന്: ആഘോഷങ്ങൾ ഒഴിവാക്കി 

മാർത്തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ദിനമായ ഇന്നു സീറോമലബാർ സഭയിൽ സഭാദിനാചരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കി.

രാവിലെ 9.30-ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും. തുടർന്നു മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിലുള്ള റാസ കുർബാനയിൽ താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരാകും. സഭാകാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികരും സമർപ്പിതരും സഹോദരങ്ങളും റാസ കുർബാനയിൽ പങ്കുചേരും.

സഭാദിനത്തോടനുബന്ധിച്ചു മേജർ ആർച്ച്ബിഷപ് പുറപ്പെടുവിച്ച സർക്കുലർ സീറോമലബാർ സഭയിലെ എല്ലാ രൂപതകളിലെയും പള്ളികളിൽ ഞായറാഴ്ച വായിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.