വിശുദ്ധ തോമസ് ബെക്കറ്റിന്റെ തിരുശേഷിപ്പ് ഇറ്റലിയിൽ കണ്ടെത്തി

ഇറ്റലിയിലെ ചെറിയ പട്ടണമായ മോൾട്ടയിൽ നിന്ന് രക്തസാക്ഷിയായ വിശുദ്ധ തോമസ് ബക്കറ്റിന്റെ തിരുശേഷിപ്പ് കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത് വത്തിക്കാൻ ന്യൂസ് ആണ്. മോൾട്ടയിലെ മാതാവിന്റെ നാമത്തിലുള്ള  കത്തീഡ്രലിന്റെ അൾത്താരയിലെ കല്ലുകൾക്കിടയിൽ നിന്നുമാണ് തിരുശേഷിപ്പ് കണ്ടെടുക്കാനായത്.

മോൾട്ടയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രൽ നവീകരിക്കുന്നതിനിടയിൽ അതിന്റെ ബലിപീഠത്തിനു സമീപത്തുള്ള കല്ലുകളുടെ ഇടയിൽ നിന്നും ആണ് ആദ്യം തിരുശേഷിപ്പ് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിനു ശേഷം കാസ്റ്റലെനെറ്റയുടെ ബിഷപ്പിനൊപ്പം ചെന്ന് നടത്തിയ തിരച്ചിലിലാണ് തിരുശേഷിപ്പ് കണ്ടെത്തുവാൻ കഴിഞ്ഞത്. തിരച്ചിലിൽ ലഭിച്ചത് വിശുദ്ധന്റെ അസ്ഥിയുടെ ഒരു ഭാഗം ആണ് എന്ന് മാൾട്ട കത്തീഡ്രലിലെ റെക്റ്റർ ഫാ. സാരിയോ ചിയരെല്ലി വെളിപ്പെടുത്തി.  ഞങ്ങൾ തിരുശേഷിപ്പ് ലഭിച്ചിടത്തു തന്നെ വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുശേഷിപ്പുകൾ പുതിയ അൾത്താരയിൽ സ്ഥാപിക്കും.

തോമസ് ബെക്കറ്റ് ഇംഗ്ലണ്ടിലെ ചാൻസലർ ആയിരുന്നു, പിന്നീട് കാൻഡബറിയിലെ ആർച്ച് ബിഷപ്പായി. സഭയുടെ നിലപാടുകളെ സംരക്ഷിച്ചതിനെ തുടർന്ന് ഹെന്ററി രണ്ടാമൻ രാജാവിന്റെ ആളുകളാൽ 1170-ൽ അദ്ദേഹം കൊല്ലപ്പെട്ടു. നീണ്ട തർക്കങ്ങൾക്ക് ശേഷം സഭ തോമസ് ബെക്കറ്റിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ