ഒട്ടാഹിലെ പള്ളിയിൽ മോഷണം; വി. കൊച്ചുത്രേസ്യായുടെ രൂപം തകർത്തു

മിഡ്വാലെയിലെ സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ് കത്തോലിക്കാ ദേവാലയത്തിൽ മോഷണം. മോഷണത്തിനുശേഷം അക്രമകാരികൾ വി. കൊച്ചുത്രേസ്യായുടെ രൂപം തകർത്തു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

“ഇത് ചെയ്തവർക്കായി പ്രാർത്ഥിക്കുന്നു. ഇടവക സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പുതിയ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വി. തെരേസാ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക” – ഇടവകയുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സെപ്റ്റംബർ 15-നാണ് ആക്രമണം നടന്നത്. ദൈവാലയത്തിന്റെ മുൻവശത്ത് സ്ഥാപിച്ച രൂപമാണ് തകർത്തത്. അമേരിക്കയിൽ ക്രൈസ്തവ രൂപങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ അവസാനത്തേതാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.