സന്തോഷവും സമാധാനവും സ്വന്തമാക്കാൻ വിശുദ്ധ കൊച്ചുത്രേസ്യ പങ്കുവയ്ക്കുന്ന രഹസ്യം

എളിയ പ്രവര്‍ത്തികളിലൂടെ വിശുദ്ധി പ്രാപിക്കുന്നതിൽ മികവ് തെളിയിച്ച് മാതൃകയായ വ്യക്തിയാണ് ലിസ്യൂവിലെ വി. കൊച്ചുത്രേസ്യ. വലിയ കാര്യങ്ങൾ ചെയ്യുന്നതിനു പകരം സ്നേഹത്തിന്റെ ചെറിയ പ്രകടനങ്ങളിലൂടെ വിശുദ്ധജീവിതം നയിച്ച വിശുദ്ധജീവിതത്തിൽ സന്തോഷവും സമാധാനവും നേടേണ്ട വിധത്തെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്.

ജീവിതത്തിൽ എല്ലാക്കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുക എന്നതും സ്വയം എളിമപ്പെടുക എന്നതുമാണ് ആദ്യം ചെയ്യേണ്ടത് എന്നാണ് കൊച്ചുത്രേസ്യ തന്റെ ആത്മകഥയിലൂടെ, തന്റെ ജീവിതത്തിലെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്.

പാപത്താൽ നിറഞ്ഞ ഈ ലോകത്ത് ജീവിക്കുന്നതിനിടയിൽ തെറ്റുകൾ ചെയ്തുപോയാൽ ചെയ്യേണ്ടതെന്നും കൊച്ചുത്രേസ്യ പറഞ്ഞുതരുന്നുണ്ട്. താൻ ഏതെങ്കിലും പാപം ചെയ്തുപോയെന്ന് വി. കൊച്ചുത്രേസ്യയ്ക്ക് തോന്നിയാൽ ആ നിമിഷം അവൾ ധൂർത്തപുത്രനെ സ്വീകരിച്ചവനായ ദൈവത്തിലേയ്ക്ക് ഓടിയെത്തും. അവിടുത്തോട് കരഞ്ഞ് ക്ഷമ ചോദിക്കും. പ്രായശ്ചിത്തം ചെയ്ത് ഉടൻതന്നെ പഴയ സന്തോഷം വീണ്ടെടുക്കുകയും ചെയ്യും.

ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോ അനുതാപത്തോടെ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഓടിയണഞ്ഞാൽ ദൈവം ക്ഷമിക്കുക തന്നെ ചെയ്യുമെന്ന്. ഇത്രയും എളിയ പ്രവര്‍ത്തി മതി ദൈവത്തെ പ്രസാദിപ്പിക്കാനും. അതുകൊണ്ട് ഈ രണ്ട് കാര്യങ്ങൾ – ദൈവത്തിന് സ്വയം വിട്ടുകൊടുക്കുക, അവിടുന്ന് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയും ചെയ്യുക – സമാധാനവും സന്തോഷവും നിങ്ങളിൽ നിറയുക തന്നെ ചെയ്യും. വി. കൊച്ചുത്രേസ്യ പറയുന്നു.