വി. പാദ്രെ പിയോയെ നമുക്കും അനുകരിക്കാം: മാര്‍പാപ്പ

വി. പാദ്രെ പിയോ, തന്റെ ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനക്കും സഹോദരന്മാരെ ക്ഷമയോടെ ശ്രവിക്കുന്നതിനുമായി സമര്‍പ്പിച്ചു എന്ന് ഫ്രാന്‍സിസ് പാപ്പാ. ഇറ്റലിയിലെ പിയെത്രാല്‍ചീനയില്‍ നിന്നുള്ള, ലോകമെങ്ങും പേരുകേട്ട വി. പാദ്രെ പിയോ, തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു എന്നും സഹോദരങ്ങളുടെ കഷ്ടപ്പാടുകളില്‍ ആശ്വാസതൈലമായി ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നു എന്നും ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 23 ാം തീയതി വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍, പാദ്രെ പിയോയുടെ മാതൃക നമുക്കും അനുകരിക്കാമെന്നും അതുവഴി ദുര്‍ബലരോടുള്ള ദൈവസ്‌നേഹത്തിന്റെ ഉപകരണങ്ങളായി നമുക്കും മാറാം എന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.