ഈ രണ്ട് പുണ്യങ്ങളാണ് തള്ളക്കോഴികള്‍; ബാക്കി പുണ്യങ്ങള്‍ താനേ ഇവയെ അനുഗമിച്ചുകൊള്ളും! വി. പാദ്രെ പിയോ പറയുന്നു

ഒരു മനുഷ്യനിലെ ഏറ്റവും നല്ലതിനെ അവന്റെ വിവേകവും സത്ഗുണങ്ങളും പുറത്തെത്തിക്കും എന്നാണ് പറയുന്നത്. സദാ താത്പര്യത്തോടെ നന്മ പ്രവര്‍ത്തിക്കുന്ന വ്യക്തിയെയാണ് സന്മാര്‍ഗി എന്നു വിളിക്കുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ എത്രയധികം പുണ്യം നാം പ്രവര്‍ത്തിക്കുന്നുവോ അത്രയും സന്തോഷവാന്മാരും സ്വതന്ത്രരുമായിരിക്കും നാം. ദൈവത്തോടും സമൂഹത്തോടും നാം സമാധാനത്തിലും ഐക്യത്തിലുമായിരിക്കുകയും ചെയ്യും.

അനുദിനം പുണ്യത്തിലും വിവേകത്തിലും വളരാന്‍ വി. പാദ്രെ പിയോ ചില രഹസ്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. രണ്ടേ രണ്ട് പുണ്യങ്ങള്‍ നേടിയാല്‍ തള്ളക്കോഴിയെ അനുഗമിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ബാക്കിയെല്ലാം തനിയേ രൂപപ്പെട്ടു കൊള്ളും എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നു…

‘വിനയവും സഹാനുഭൂതിയും നഷ്ടമാകാതെ മുറുകെപ്പിടിക്കുക. കാരണം, അവയാണ് ബാക്കി എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്നത്. ബാക്കിയെല്ലാം ഈ രണ്ട് പുണ്യങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അനുദിനം ഈ രണ്ട് പുണ്യങ്ങള്‍ അഭ്യസിച്ചു ശീലിച്ചാല്‍ ബാക്കിയുള്ളവയെ ഓര്‍ത്ത് ആകുലരാകേണ്ട ആവശ്യമേയില്ല. സകല പുണ്യങ്ങളുടെയും മാതാക്കളാണ് വിനയവും സഹാനുഭൂതിയും. തള്ളക്കോഴിയെ കുഞ്ഞുങ്ങള്‍ അനുഗമിക്കുന്നതുപോലെ ഇവയോടൊപ്പം ബാക്കി എല്ലാ പുണ്യങ്ങളും നിങ്ങള്‍ക്ക് ലഭിച്ചുകൊള്ളും.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.