വിശുദ്ധ നിക്കോളാസിനോട് പ്രാര്‍ത്ഥിക്കാം

കുട്ടികളോടുള്ള ദയാവയ്പില്‍ ആനന്ദം കണ്ടെത്തിയ, വിശ്വാസം കാത്ത ധീരയോദ്ധാവും സാധുക്കളുടെ സഹായിയും ദയാലുവും ദാനശീലനുമായ വിശുദ്ധനായിരുന്നു നിക്കോളാസ്. ഈ വിശുദ്ധനെയാണ് ലോകം സാന്താക്ലോസ് ആയി സ്‌നേഹിക്കുന്നത്. രഹസ്യമായി സമ്മാനങ്ങള്‍ നല്‍കുന്നയാളാണ് വി. നിക്കോളാസ് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ ക്രിസ്തുമസ് കാലത്ത് വിശുദ്ധനോടുള്ള ഈ പ്രാര്‍ത്ഥനയിലൂടെ ജീവിതത്തിലേയ്ക്ക് ആവശ്യമായ സമ്മാനങ്ങള്‍ നമുക്ക് ദൈവത്തോട് യാചിക്കാം..

ഓ വിശുദ്ധ നിക്കോളാസ്, യേശുവിന്റെ വരവിനായി നന്നായി ഒരുങ്ങാന്‍ ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍, സുവിശേഷം ആവശ്യപ്പെടുന്നതുപോലെ കുട്ടികളുടെ നിഷ്‌കളങ്ക ചൈതന്യം നിക്ഷേപിക്കണമേ. എല്ലായിടത്തും സന്തോഷത്തിന്റെ വിത്തുകള്‍ വിതറാന്‍ എന്നെ പഠിപ്പിക്കണമേ. ദൈവം മനുഷ്യനായി തീര്‍ന്ന അത്ഭുതത്തില്‍ വിശ്വസിക്കാന്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ തുറക്കണമേ.

നല്ലവനായ മെത്രാനും ഇടയനുമായവനേ, സഭയില്‍ എനിക്കുള്ള സ്ഥാനം കണ്ടെത്താന്‍ എന്നെ സഹായിക്കുകയും സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്താന്‍ സഭയെ പ്രചോദിപ്പിക്കുകയും ചെയ്യണമേ. കുട്ടികളുടെയും കടല്‍യാത്രികരുടെയും അശരണരുടെയും മധ്യസ്ഥാ, യേശുവിനോട് പ്രാര്‍ത്ഥിക്കുന്നവരെ കാത്തുകൊള്ളണമേ. എല്ലാവരും ബെത്‌ലഹേമിലെ വിശുദ്ധ ശിശുവിനോടുളള ആദരവ് കൊണ്ട് നിറയാനും ശാന്തിയും സന്തോഷവും നേടുവാനും ഇടയാക്കണേ. ആമ്മേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.