ഒൻപതു വയസ്സുകാരിക്ക് മദർ തേരേസാ എഴുതിയ കത്ത്

സെപ്റ്റംബർ 4ന് മദർ തേരേസാ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഈ ധന്യ നിമിഷത്തിൽ മദറിന്റെ വിശുദ്ധിയുടെ പരിമിളം പരത്തുന്ന ധാരാളം കഥകൾ നാം കേൾക്കുന്നു. പക്ഷേ ഈ സംഭവം മദർ തേരേസായുടെ കുട്ടികളോടുള്ള വിശുദ്ധ സ്നേഹത്തിന്റെ മഹത്തായ മാതൃകയാണ്.

സംഭവം നടക്കുന്നത് 1987 ൽ . ഒൻപതു വയസ്സുകാരി ലിസ് മുളളർ മദർ തേരേസായ്ക്ക് ഒരു കത്തെഴുതി. ഉപപിയുടെ സഹോദരി എന്ന നിലയിലുള്ള മദർ തേരേസയുടെ ജീവിതത്തെപ്പറ്റി ചോദിച്ചു കൊണ്ടുള്ള ഒരു ചെറിയ കത്ത്. കൂടെ ലിസ് മദറിനു വേണ്ടി വരച്ച ചില ചിത്രങ്ങളും ആ കവറിൽ ഉണ്ടായിരുന്നു.
വർഷങ്ങൾക്കു ശേഷം ലിസ് മുള്ളർ ആ കത്തിനെക്കുറിച്ച് പറയുന്നു:
“ആ കത്തിൽ ഞാൻ മദറിനോട് ഒരു സിസ്റ്റർ എന്ന നിലയിൽ മദറിന്റെ ജീവിതം എങ്ങനെയുണ്ട് ? ഉപവിയുടെ സഹോദരിമാർ അവരുടെ മുടി മുറിക്കാറുണ്ടോ? തുടങ്ങി ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കുറെ ചോദ്യങ്ങൾ ചോദിച്ചു.
ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാറുള്ള കാരുണ്യത്തിന്റെ മാലാഖ ആ ചെറിയ കത്തിന്നും വലിയ വില തന്നു. ലിസിനും മദർ ഒരു കൊച്ചു മറുപടി അയച്ചു. ലിസയച്ച കത്തിന്നും ചിത്രങ്ങൾക്കും നന്ദി പറഞ്ഞ് കുഞ്ഞുങ്ങൾക്ക് ചേർന്ന ചെറുതും മനോഹരവുമായ ഒരു ആത്മീയ ഉപദേശം നൽകി. മദറിന്റെ ആ കത്ത് ഇപ്രകാരമാണ്

പ്രിയ ലിസ്,

സന്തോഷ പൂർവ്വമായ പ്രാർത്ഥനകൾക്കും നല്ല ആശംസകൾക്കും, അയച്ച ചിത്രങ്ങൾക്കും നന്ദി.

ഈശോ നിന്നെ വളരെ പ്രത്യേകാമാവിധം സ്നേഹിക്കുകയും, എല്ലാവരോടും പ്രത്യേകിച്ച് പാവപ്പെട്ടവരോട് പങ്കു വയ്ക്കാനായി വളരെ സന്തേഷവും ആനന്ദവും നൽകുകയും ചെയ്തിരിക്കുന്നു .

നമ്മിലൂടെ, നിന്നിലൂടെ, എന്നിലൂടെ ലോകത്തെ സ്നേഹിക്കുന്ന ദൈവത്തിനു നമ്മുക്ക് നന്ദി പറയാം.

ഈശോയുടെ കൊച്ചു സ്നേഹപ്രവർത്തികൾ നിനക്കും ചെയ്യാൻ കഴിയും. ഒരു പുഞ്ചിരിയിലൂടെ, ഒരു നല്ല വാക്കിലൂടെ, നിന്റെ സിറ്റിയിലുള്ള പാവപ്പെട്ടവരും, എകാന്തരും അവഗണിക്കപ്പെട്ടവരും, അനാഥരമായ മനഷ്യരെ സഹായിക്കുന്നതിലൂടെ.
ഈശോയുടെ സ്നേഹത്തിന്റെ പ്രഭ നിന്നിലൂടെ മാതാപിതാക്കൾക്കും, കൂട്ടുകാർക്കും അയൽക്കാർക്കും ലഭിക്കട്ടെ.

മനോഹരമായി പ്രാർത്ഥിക്കാൻ പഠിക്കുക. ഈശോയെ ഓരോ ദിവസവും കൂടുതൽ സ്നേഹിക്കാൻ മോളുടെ കൊച്ചു ഹൃദയത്തെ വിശുദ്ധീകരിക്കണമേ എന്ന് നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുക.

ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
സി. തേരേസാ MC.

മദറിന്റെ ഈ കൊച്ചുപദേശം വളർന്നപ്പോഴും ലിസയുടെ ജീവിതം മനോഹരമാക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ എം.സി .ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.