ഓപ്പറേഷനു വിധേയരാകുന്നവര്‍ക്കായി വി. ലൂക്കായോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന 

    സഭയില്‍ വൈദ്യന്മാര്‍ക്കായുള്ള വിശുദ്ധനാണ് വി. ലൂക്കാ സുവിശേഷകന്‍. ഭിഷഗ്വരനായിരുന്ന ലൂക്കാ സുവിശേഷകനോടുള്ള പ്രാര്‍ത്ഥന ഡോക്ടര്‍മാരുടെ ശുശ്രൂഷകളില്‍ അവര്‍ക്ക് താങ്ങും തണലും ആവാറുണ്ട്. നമ്മുടെ പ്രിയപ്പെട്ടവര്‍ ആശുപത്രിയില്‍ ആയിരിക്കുമ്പോഴും ഓപ്പറേഷന് വിധേയരാകുമ്പോഴും ലൂക്കാ സുവിശേഷകനോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് വളരെ ഫലപ്രദമാണ്.

    ഓപ്പറേഷന് വിധേയരാകുന്നവര്‍ പലവിധ പേടികളിലൂടെ കടന്നു പോകുന്നവരാണ്. അവര്‍ക്ക് ധൈര്യം നല്‍കുന്നതിനും ഓപ്പറേഷന്‍ വിജയകരമായി നടക്കുന്നതിനും വി. ലൂക്കായോടുള്ള  പ്രാര്‍ത്ഥന സഹായിക്കും.

    ‘ഏറ്റവും മനോഹരനും വിശുദ്ധിയും നിറഞ്ഞ  വൈദ്യനേ, സ്വര്‍ഗ്ഗീയമായ സ്നേഹത്തിന്റെ ഉറവിടമായി ആണല്ലോ അങ്ങയെ ചിത്രീകരിക്കുക. ഈശോയുടെ മനുഷ്യത്വത്തെ പൂര്‍ണ്ണമായും വിശദീകരിക്കുക വഴി അവന്റെ ദൈവത്വവും മനുഷ്യത്വവും അനുകമ്പയും മനുഷ്യർക്ക്‌ കാണിച്ചു തന്നുവല്ലോ. അങ്ങയുടെ പ്രൊഫഷണലിസം കൊണ്ട് നമ്മുടെ ഡോക്ടർമാരെ പ്രചോദിപ്പിക്കുക, അതിലൂടെ അവർ തങ്ങളുടെ രോഗികളോട്‌ കരുണാപൂർവം പെരുമാറട്ടെ. ധാരാളം ആളുകളെ പീഡിപ്പിക്കുന്ന രോഗ ശക്തികളെ അവരുടെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും അകറ്റുവാൻ അവരെ സഹായിക്കണമേ. ആമ്മേൻ.’

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.