വിശുദ്ധ യൂദാ ശ്ലീഹയോടുള്ള നൊവേന: ഏഴാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: ഏഴാം ദിവസം  

വിശുദ്ധ യൂദാശ്ലാഹായേ, മരണം വരേയും കര്‍ത്താവായ യേശുവിനോട് അങ്ങ് വിശ്വസ്തത പുലര്‍ത്തിയല്ലോ. മാനസികവും ശാരീരികവുമായ വേദനകളിലൂടെ അങ്ങ് കടന്നുപോവുകയും ചെയ്തു. ലോകത്തിന്റെ മാനസാന്തരത്തിനും നമ്മുടെ രക്ഷകനായ കര്‍ത്താവിന്റെ സ്തുതിയ്ക്കുമായി പ്രസ്തുത സഹനങ്ങളെയെല്ലാം അങ്ങ് കാഴ്ചവച്ചു. എനിക്കും ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കാനും അവയെ കൃപയാക്കി മാറ്റാനുമുള്ള ശക്തി ലഭിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.