
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.
പ്രാരംഭ പ്രാര്‍ത്ഥന
ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ് കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.
(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)
വി. യൂദാശ്ലീഹയോടുള്ള നൊവേന: മൂന്നാം ദിവസം
വിശുദ്ധ യൂദാശ്ലീഹായെ, പ്രത്യാശയിലും തികഞ്ഞ ആത്മവിശ്വാസത്തിലും ഞങ്ങൾ അങ്ങയുടെ സഹായം തേടുന്നു. നിരാശരായവരുടെ സഹായമായവനേ, ഈ ദുരിതസമയത്ത് ഞങ്ങളെ കൈവിടരുതേ. ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ളതും ഞങ്ങൾ അന്വേഷിക്കുന്നതുമായ നന്മ, നമ്മുടെ രക്ഷകനിൽ നിന്ന് ഞങ്ങള്‍ക്കായി നേടുക. ഒപ്പം ഞങ്ങളുടെ ദൈനംദിന ജോലികളിലും പ്രത്യേകിച്ച് ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ. ആമ്മേൻ.
വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.