വിശുദ്ധ യൂദാ ശ്ലീഹയോടുള്ള നൊവേന: രണ്ടാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: രണ്ടാം ദിവസം  

വി. യൂദാശ്ലീഹായെ, നിസ്സഹായനും എകനുമായ എനിക്കായി പ്രാര്‍ത്ഥിക്കണേ. എന്റെ ആവശ്യകതകളിലും കഷ്ടപ്പാടുകളിലും സ്വർഗ്ഗത്തിന്റെ ആശ്വാസവും സഹായവും എനിക്ക് ലഭിക്കത്തക്കവിധം എന്നെ സഹായിക്കണമേ. എന്റെ പ്രത്യേകവും ശക്തനുമായ രക്ഷാധികാരിയെന്ന നിലയിൽ എനിക്കായി എപ്പോഴും ഈശോയുടെ മുമ്പില്‍ മാദ്ധ്യസ്ഥ്യം വഹിക്കേണമേ. ആമ്മേൻ.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.