വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന: ഒന്നാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

പ്രാരംഭ പ്രാര്‍ത്ഥന

ഞങ്ങൾക്ക് പ്രത്യേക മദ്ധ്യസ്ഥനായി വി. യൂദാശ്ലീഹായെ നിയമിച്ചുനല്‍കിയ പരമകാരുണ്യവാനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ആ വിശുദ്ധനിലൂെടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേൽ തിരിക്കണമേ. കാരുണ്യവാനായ ദൈവമേ, വി. യൂദാശ്ലീഹാ വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ എന്നേയ്ക്കും, ആമ്മേന്‍.

(1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.)

വി. യൂദാശ്ലീഹയോടുള്ള നൊവേന: ഒന്നാം ദിവസം

മിശിഹായുടെ സ്നേഹിതനും വിശ്വസ്‌തദാസനുമായ വി. യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക) അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ, അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു, ആമ്മേൻ.

വി. യൂദാശ്ലീഹായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.