ജോസഫ് ചിന്തകൾ 172: യൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ

Facebook-ൽ കണ്ട ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. മനുഷ്യവതാരം ചെയ്ത ദൈവപുത്രനായ ഉണ്ണീശോ തന്റെ വളർത്തുപിതാവിന്റെ ശിരസ്സിൽ ഒരു പുഷ്പകിരീടം അണിയിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിന് ധാരാളം അർത്ഥതലങ്ങൾ ഉണ്ട്.

കിരീടം വിജയത്തിന്റെ ചിഹ്നമാണ്. യൗസേപ്പിതാവ് തന്റെ വളർത്തുപിതാവ് എന്ന നിലയിൽ സമ്പൂർണ്ണവിജയമായിരുന്നു എന്ന്‍ ഉണ്ണിശോ അംഗീകരിക്കുകയാണിവിടെ. ദൈവികപദ്ധതികൾക്ക് പരിധികൾ വയ്ക്കാതെ സമ്പൂർണ്ണസമർപ്പണം നടത്തി നിർവ്വഹിക്കുമ്പോൾ ഈശോ നൽകുന്ന നീതിയുടെ കിരിടം അണിയാൻ നമുക്ക് കഴിയും. കിരീടം ബഹുമാനത്തിന്റെയും ആദരവിന്റെയും പ്രതീകമാണ്. കിരീടധാരികളായവരെ നാം വിലമതിക്കുകയും അവരോടുള്ള വിധേയത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. ഉണ്ണീശോ യൗസേപ്പിതാവിന്റെ ശിരസ്സിൽ കിരീടം അണിയിച്ചു എന്നുപറയുമ്പോൾ “നസറത്തില് വന്ന്‌, ഈശോ യൗസേപ്പിതാവിനും മറിയത്തിനും വിധേയനായി ജീവിക്കാൻ (ലൂക്കാ 2:51) തയ്യാറായി എന്നതിന്റെ സൂചനയാണ്.

ദൈവപുത്രൻ കിരീടമണിയിക്കുന്ന യൗസേപ്പിതാവിനോട് നമ്മൾ ആദരവും ബഹുമാനവും കാണിക്കണമെന്നും അവന്റെ ശക്തിയേറിയ മദ്ധ്യസ്ഥതയിൽ ശരണം പ്രാപിക്കണമെന്നും ഈ ദിനം ഓർമ്മിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

  1. യൗസേപ്പിതാവിനെ കുറിച്ച് വർണ്ണിക്കാൻ എത്ര സാധിക്കും, അതുനിങൾനനനായിചെയ്തു എല്ലാവർക്കും എത്ര ഇഷ്ടപ്പെടുന്നു എന്ന് ഞാനും കരുതുന്നില്ല , എനിക്ക് അതിയായ ആഗ്രഹം ആണ് അപ്പനെ കൂടുതൽ അറിയാൻ, ഒരു പുതിയ അറിവാണ് ഇന്ന് കിട്ടിയ ഫോട്ടോ വിവരണംഎനിക്ക് നിങ്ങളോട് ഒത്തിരി നന്ദി 🙏 പറഞ്ഞു കൊണ്ട് ഇനിയും നല്ല നല്ല വിവരണങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

Leave a Reply to AnonymousCancel reply